ബന്ദിപ്പോര: ജമ്മു കശ്മീരിലെ ബന്ദിപ്പോരയിൽ ബിജെപി നേതാവിനെ ഭീകരർ വെടിവച്ചു കൊന്നു. ബന്ദിപ്പോര മുൻ ബിജെപി അധ്യക്ഷൻ വസീം ഭാരിയാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ പിതാവും സഹോദരനും വെടിവെപ്പിൽ കൊല്ലപ്പെട്ടു. രാത്രി ഒമ്പത് മണിയോടെ ഇദ്ദേഹത്തിന്റെ കടയുടെ മുന്നിൽ വച്ചാണ് ആക്രമണം നടന്നത്.