കർണാടക യൂത്ത് കോൺഗ്രസ് നൽകിയ പരാതിയിൽ ആണ് കേസ്.ദേശീയ വികാരം കോൺഗ്രസിനെതിരെ ഇളക്കി വിട്ട് കലാപം ഉണ്ടാക്കാൻ ശ്രമം എന്ന് പരാതി

ബംഗളൂരു:ഇസ്താബുൾ കോൺഗ്രസ് സെന്‍റർ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ  ഓഫിസ് എന്ന വ്യാജവാർത്ത നല്‍കിയ അർണാബ് ഗോസ്വാമിക്കും അമിത് മാളവ്യക്കും എതിരെ കേസ്
ബംഗളുരു ഹൈ ഗ്രൗണ്ട്സ് പോലിസ് ആണ് കേസ് എടുത്തത്.കർണാടക യൂത്ത് കോൺഗ്രസ് നൽകിയ പരാതിയിൽ ആണ് കേസ്.ദേശീയ വികാരം കോൺഗ്രസിനെതിരെ ഇളക്കി വിട്ട് കലാപം ഉണ്ടാക്കാൻ ശ്രമം എന്ന് പരാതിയിൽ ആരോപിക്കുന്നു.വിവാദ ചിത്രത്തിലുള്ളത് ഇസ്താംബൂളിലെ ഒരു കൺവെൻഷൻ സെന്‍റര്‍ ആണ്.അതിനെയാണ് കോൺഗ്രസ് ഓഫിസ് എന്ന പേരിൽ റിപ്പബ്ലിക് ചാനലും അമിത് മാളവ്യയും അടക്കം പ്രചാരണം നടത്തിയത്