ഇന്നലെ ബംഗ്ലാദേശ് അതിർത്തി അടച്ചതോടെയാണ് ഇവർ അതിർത്തിയിൽ കുടുങ്ങിയത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയിൽ നിന്നുമുള്ളവരുടെ പ്രവേശനം തടയാൻ ബംഗ്ലാദേശ് അതിർത്തി അടച്ചത്.  

ദില്ലി: ബംഗ്ലാദേശിൽ നിന്നും മെഡിക്കൽ വിസ നേടി ഇന്ത്യയിൽ എത്തിയവർ പെട്രപോൾ ചെക്പോസ്റ്റിൽ കുടുങ്ങി. ഇന്നലെ ബംഗ്ലാദേശ് അതിർത്തി അടച്ചതോടെയാണ് ബംഗ്ലാദേശിൽ നിന്ന് ചികിത്സയ്ക്ക് എത്തിയവര്‍ ഇന്ത്യന്‍ അതിർത്തിയിൽ കുടുങ്ങിയത്.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയിൽ നിന്നുമുള്ളവരുടെ പ്രവേശനം തടയാൻ ബംഗ്ലാദേശ് അതിർത്തി അടച്ചത്. അതിർത്തി അടയ്ക്കുമെന്ന് നേരത്തെ അറിയിക്കണമായിരുന്നുവെന്ന് കുടുങ്ങിയ ബംഗ്ലദേശുകാർ പറയുന്നു. സ്വന്തം നാട്ടിലേക്ക് മടങ്ങാൻ 24 മണിക്കൂർ മാത്രമേ ബാക്കി ഉണ്ടായിരുന്നുള്ളുവെന്ന് ബംഗ്ലാദേശിലേക്ക് മടങ്ങി പോകാൻ കഴിയാതെ ഇന്ത്യയിൽ കുടുങ്ങിയ ബംഗ്ലാദേശുകാർ പറഞ്ഞു.