ജുഗാനദ്ദിലെ സൈബർ വിഭാഗത്തിലെ പൊലീസുകാരാണ് തട്ടിപ്പ് നടത്തിയത്. ഇവർക്കെതിരെയുള്ള കേസിലെ പരാതിക്കാരൻ കേരളത്തിൽ താമസിക്കുന്നയാളാണെന്നാണ് വിവരം. 

ദില്ലി: ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തിൽ ഗുജറാത്തിൽ മൂന്ന് പൊലീസുകാർക്കെതിരെ കേസ്. ജുഗാനദ്ദിലെ സൈബർ വിഭാഗത്തിലെ പൊലീസുകാരാണ് തട്ടിപ്പ് നടത്തിയത്. ഇവർക്കെതിരെയുള്ള കേസിലെ പരാതിക്കാരൻ കേരളത്തിൽ താമസിക്കുന്നയാളാണെന്നാണ് വിവരം. മരവിപ്പിച്ച അക്കൗണ്ട് തിരികെ കിട്ടാൻ പണം വാങ്ങുന്നതായിരുന്നു പൊലീസുകാരുടെ രീതി. പിന്നീട് ഭീഷണിപ്പെടുത്തിയാണ് പൊലീസുകാർ തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് നടത്താനായി മുന്നൂറിലേറെ അക്കൗണ്ടുകളാണ് പ്രതികൾ ബാങ്കുകളെ കൊണ്ട് മരവിപ്പിച്ചത്. അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ഈ കണ്ടെത്തലുകൾ പുറത്ത് വന്നത്. 

'മുഖ്യമന്ത്രി പോയാൽ ഇങ്ങനെയാണോ സുരക്ഷ ഒരുക്കുന്നത്?' റോഡിൽ കസേരയിട്ടിരുന്ന് ഗവര്‍ണര്‍; ഒരു മണിക്കൂര്‍

https://www.youtube.com/watch?v=Ko18SgceYX8