സ്ഥിരമായി ഖാദി ധരിക്കുന്നയാളാണ്. മദ്യവും ലഹരി പദാര്‍ത്ഥങ്ങളും ഒഴിവാക്കുന്നു,ഏതെങ്കിലും രൂപത്തിലുള്ള സാമൂഹിക വിവേചനത്തില്‍ വിശ്വസിക്കുകയോ പിന്തുടരുകയോ ചെയ്യുന്നില്ല, മത, ജാതി വ്യത്യാസമില്ലാതെ പെരുമാറും എന്നിവയാണ് സത്യവാങ്മൂലത്തില്‍ പ്രവര്‍ത്തകര്‍ നല്‍കേണ്ടത്.

മദ്യം (alcohol), ലഹരി വസ്തുക്കള്‍(Drugs) ഉപയോഗിക്കുന്നവരാണോ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേരണമെങ്കില്‍ ഇനി അല്‍പം ബുദ്ധിമുട്ടാണ്. പൊതുഇടങ്ങളില്‍ പാര്‍ട്ടിയുടെ നയങ്ങളെ ബാധിക്കുന്നവയായ ലഹരി, മദ്യ ഉപയോഗം എന്നിവ അംഗങ്ങളില്‍ കുറയ്ക്കാനാണ് കര്‍ശനനിലപാടുമായി കോണ്‍ഗ്രസ് (Congress) വരുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പ്രാഥമിക അംഗത്വം നേടണമെങ്കില്‍ മദ്യവും മറ്റ് ലഹരി വസ്തുക്കളും ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നല്‍കണം.

പാര്‍ട്ടിയിലേക്ക് പുതിയതായി ചേരാനുദ്ദേശിക്കുന്നവര്‍ക്കായുള്ള പുതിയ അപേക്ഷ ഫോറമിലാണ് ഇക്കാര്യം വിശദമാക്കിയിട്ടുള്ളതെന്നാണ് ദേശീയമാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന് പുറമേ അനധികൃതമായി സ്വത്ത് സമ്പാദിക്കില്ലെന്നും പാര്‍ട്ടിക്ക് വേണ്ടി കായികപരമായ അധ്വാനത്തിന് (manual labour) തയ്യാറാവുമെന്നും സത്യവാങ്മൂലം നല്‍കണം. ഇത് പഴയ രീതി തന്നെയാണെന്നും പാര്‍ട്ടി ഭരണഘടനയുടെ ഭാഗമാണെന്നും പിതിയ അംഗങ്ങള്‍ അടക്കമുള്ള എല്ലാ കോണ്‍ഗ്രസ് അംഗങ്ങളും ഇത് പിന്തുടരണമെന്നും കോണ്‍ഗ്രസ് സെന്‍ട്രല്‍ ഇലക്ഷന്‍ അതോറിറ്റി ചെയര്‍മാര്‍ മധുസൂദന്‍ മിസ്ത്രി വിശദമാക്കി.

സംഘടനാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നവംബര്‍ ഒന്ന് മുതല്‍ മാര്‍ച്ച് 31 വരെയായും മെബര്‍ഷിപ്പ് ഡ്രൈവ് നടക്കുക. പുതിയ കോണ്‍ഗ്രസ് പ്രസിഡന്‍റിന് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷം ആഗസ്റ്റ് 21 നും സെപ്തംബര്‍ 20 നു ഇടയിലാവും നടക്കുക. സ്ഥിരമായി ഖാദി ധരിക്കുന്നയാളാണ്. മദ്യവും ലഹരി പദാര്‍ത്ഥങ്ങളും ഒഴിവാക്കുന്നു,ഏതെങ്കിലും രൂപത്തിലുള്ള സാമൂഹിക വിവേചനത്തില്‍ വിശ്വസിക്കുകയോ പിന്തുടരുകയോ ചെയ്യുന്നില്ല, മത, ജാതി വ്യത്യാസമില്ലാതെ പെരുമാറും എന്നിവയാണ് സത്യവാങ്മൂലത്തില്‍ പ്രവര്‍ത്തകര്‍ നല്‍കേണ്ടത്. എല്ലാ ഇന്ത്യക്കാരുടേയും ഉന്നമനം ലക്ഷ്യമിട്ടാണ് ഇത്തരമൊരു നിര്‍ദ്ദേശമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കുന്നു.