മമതാ ബാനര്‍ജി സഞ്ചരിച്ച ചാര്‍ട്ടേഡ് വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് ശക്തമായി കുലുങ്ങിയിരുന്നു. സംഭവത്തില്‍ മമതാ  ബാനര്‍ജിക്ക് മുതുകില്‍ പരിക്കേറ്റു. 

കൊല്‍ക്കത്ത: മുഖ്യമന്ത്രി മമതാ ബാനര്‍ജി (Mamata Banerjee) സഞ്ചരിച്ച വിമാനം ആകാശച്ചുഴിയില്‍ (air turbulence) അകപ്പെട്ട സംഭവത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനോട് (DGCA-ഡിജിസിഎ) ശനിയാഴ്ച റിപ്പോര്‍ട്ട് തേടി ബംഗാള്‍ സര്‍ക്കാര്‍ (Bangal government). വെള്ളിയാഴ്ച വൈകുന്നേരം വാരണാസിയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് മടങ്ങുമ്പോഴാണ് വിമാനം ആകാശച്ചുഴിയില്‍പ്പെട്ടത്. മമത സഞ്ചരിച്ച വിമാനത്തിന്റെ റൂട്ടിന് മുന്‍കൂര്‍ അനുമതി ലഭിച്ചിരുന്നോ എന്നകാര്യമാണ് സംസ്ഥാന സര്‍ക്കാര്‍ ജിസിഡിഎയില്‍ നിന്ന് തേടിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്ന് ജിസിഡിഎ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

മമതാ ബാനര്‍ജി സഞ്ചരിച്ച ചാര്‍ട്ടേഡ് വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് ശക്തമായി കുലുങ്ങിയിരുന്നു. സംഭവത്തില്‍ മമതാ ബാനര്‍ജിക്ക് മുതുകില്‍ പരിക്കേറ്റു. ആകാശച്ചുഴിയില്‍ നിന്ന് പുറത്തുകടന്ന വിമാനം നേതാജി സുഭാഷ് ചന്ദ്ര അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കി. രണ്ട് ഫ്‌ലൈറ്റ് അറ്റന്‍ഡന്റുമാര്‍ ഉള്‍പ്പെടെ പരമാവധി 19 പേരെ വഹിക്കാന്‍ ശേഷിയുള്ള 10.3 ടണ്‍ ഭാരം കുറഞ്ഞ വിമാനമായ ദസ്സാള്‍ട്ട് ഫാല്‍ക്കണ്‍ 2000 എന്ന വിമാനത്തിലാണ് ബാനര്‍ജി യാത്ര ചെയ്തത്.

അതിനിടെ, മുഖ്യമന്ത്രിക്കായി സംസ്ഥാന സര്‍ക്കാര്‍ വാടകയ്ക്കെടുത്ത ഫാല്‍ക്കണ്‍ വിമാനം ആകാശച്ചുഴിയില്‍പ്പെട്ട സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ശനിയാഴ്ച ആവശ്യപ്പെട്ടു. സംഭവം ഗുരുതരമാണെന്നും മുഖ്യമന്ത്രിക്ക് ഭീഷണിാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ വക്താവും രാജ്യസഭാ എംപിയുമായ സുഖേന്ദു ശേഖര് റോയ് പിടിഐയോട് പറഞ്ഞു.

കപ്പലില്‍ വെച്ച് ഗുരുതരാവസ്ഥയിലായ ഇന്ത്യക്കാരനെ ഒമാനിലെ ആശുപത്രിയിലേക്ക് മാറ്റി

മസ്‍കത്ത്: ഒമാന്‍ തീരത്തുവെച്ച് ആരോഗ്യ സ്ഥിതി ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് തുടര്‍ന്ന് ഇന്ത്യക്കാരനെ (Indian expat) ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്ക് മാറ്റി (Air lifted). കപ്പലില്‍ നിന്നുള്ള അഭ്യര്‍ത്ഥന പ്രകാരം ഒമാന്‍ റോയല്‍ എയര്‍ഫോഴ്‍സാണ് (Royal Air Force of Oman) ഇന്ത്യക്കാരനെ കരയിലെത്തിക്കുന്നതിനുള്ള നടപടി സ്വീകരിച്ചത്.

ഒമാനിലെ ദോഫാര്‍ തുറമുഖം വഴി കടന്നുപോവുകയായിരുന്ന വാണിജ്യ കപ്പലിലെ (Commercial vessel) ജീവനക്കാരനായിരുന്ന അദ്ദേഹത്തെ അടിയന്തരമായി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇപ്പോള്‍ ദോഫാര്‍ റോയല്‍ ആശുപത്രിയില്‍ (Royal Hospital in Dhofar Governorate) ചികിത്സയിലാണ് അദ്ദേഹമെന്ന് റോയല്‍ ഒമാന്‍ എയര്‍ഫോഴ്‍സ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.