റഹ്മത്ത് അലി എന്ന യുവാവാണ് കൊല്ലപ്പെട്ടത്. രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുകയായിരുന്ന റഹ്മത്ത് അലിയെ കൂട്ടുകാര്‍ തമാശക്ക് പിടിച്ചുനിര്‍ത്തി മലദ്വാരത്തിലൂടെ വായു അടിച്ചുകയറ്റുകയായിരുന്നു. 

കൊല്‍ക്കത്ത: സഹപ്രവര്‍ത്തകര്‍ മലദ്വാരത്തിലൂടെ പമ്പ് ഉപയോഗിച്ച് വായു അടിച്ചു കയറ്റിയതിനെ തുടര്‍ന്ന് യുവാവിന് ദാരുണാന്ത്യം. 10 ദിവസത്തെ ചികിത്സക്ക് ശേഷമാണ് ഇയാള്‍ മരിച്ചത്. നവംബര്‍ 16ന് ഹൂഗ്ലിയിലെ നോര്‍ത്ത് ബ്രൂക്ക് ജൂട്ട് മില്ലിലാണ് സംഭവം. റഹ്മത്ത് അലി എന്ന യുവാവാണ് കൊല്ലപ്പെട്ടത്. രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുകയായിരുന്ന റഹ്മത്ത് അലിയെ കൂട്ടുകാര്‍ തമാശക്ക് പിടിച്ചുനിര്‍ത്തി മലദ്വാരത്തിലൂടെ വായു അടിച്ചുകയറ്റുകയായിരുന്നു. ഇയാള്‍ എതിര്‍ത്തെങ്കിലും ഇവര്‍ നിര്‍ത്തിയില്ല. തുടര്‍ന്ന് ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഹൂഗ്ലിയിലെ ചുഞ്ചുര ഇമാംബാര ആശുപത്രിയിലേക്കാണ് ഇയാളെ ആദ്യം കൊണ്ടുപോയത്. ആരോഗ്യനില പിന്നെയും വഷളായതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വായുസമ്മര്‍ദ്ദം കാരണം ഇയാളുടെ കരളിന്റെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. റഹ്മത്ത് അലിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കി. റഹ്മത്ത് അലിയുടെ സുഹൃത്ത് ഷഹ്‌സാദ ഖാന്‍ എന്നയാളാണ് പ്രധാന പ്രതി. മില്ലുടമകളില്‍ നിന്ന് നഷ്ടപരിഹാരവും കുടുംബവും ആവശ്യപ്പെട്ടു.

Infant Death : അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം, ഇന്ന് മരണമടഞ്ഞ രണ്ടാമത്തെ കുട്ടി; അന്വേഷണത്തിന് നിർദ്ദേശം