Asianet News MalayalamAsianet News Malayalam

10 ഹോട്ട്‌സ്‌പോട്ടെന്ന് കേന്ദ്രം, നാലെണ്ണമെന്ന് സംസ്ഥാനം; ബംഗാളും കേന്ദ്രവും വീണ്ടും ഉടക്കില്‍

കൊവിഡ് വ്യാപനവുമായി ആദ്യമായല്ല ബംഗാള്‍ സര്‍ക്കാറും കേന്ദ്രവും ഇടയുന്നത്. ആവശ്യത്തിന് പരിശോധന കിറ്റുകള്‍ കേന്ദ്രം ലഭ്യമാക്കുന്നില്ലെന്നും സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട ഫണ്ടുകളുടെ കണക്ക് പുറത്ത് വിടുന്നില്ലെന്നും ബംഗാള്‍ സര്‍ക്കാര്‍ ആരോപിച്ചിരുന്നു.
 

Bengal rewrite centre  covid hot spot in state
Author
Kolkata, First Published May 1, 2020, 7:36 PM IST

കൊല്‍ക്കത്ത: കൊവിഡ് റെഡ്‌സോണുമായി ബന്ധപ്പെട്ട് കേന്ദ്രവുമായി ഉടക്കിട്ട് ബംഗാള്‍. കേന്ദ്ര സര്‍ക്കാര്‍ ബംഗാളില്‍ 10 റെഡ്‌സ്‌പോട്ടുകള്‍ പ്രഖ്യാപിച്ചപ്പോള്‍ നാലെണ്ണം മാത്രമാണെന്ന് ബംഗാള്‍ സര്‍ക്കാര്‍ തിരുത്തി. 23 ജില്ലകളില്‍ പത്തെണ്ണമാണ് കേന്ദ്രം റെഡ്‌സോണ്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് തിരുത്തുമായി മമതാ സര്‍ക്കാര്‍ രംഗത്തെത്തിയത്. കേന്ദ്ര സര്‍ക്കാറിന്റെ നിലവിലെ മാനദണ്ഡപ്രകാരം നാല് ജില്ലകള്‍ മാത്രമാണ് റെഡ്‌സോണ്‍ പരിധിയിലുള്ളത്. കൊല്‍ക്കത്ത, ഹൗറ, നോര്‍ത്ത് 24 പര്‍ഗനാസ്, പൂര്‍ബ മെഡിനിപൂര്‍ എന്നിവയാണവ. തെറ്റുതിരുത്തി പുതിയ ഉത്തരവ് പുറപ്പെടുവിപ്പിക്കാനും ബംഗാള്‍ സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. 

കൊവിഡ് വ്യാപനവുമായി ആദ്യമായല്ല ബംഗാള്‍ സര്‍ക്കാറും കേന്ദ്രവും ഇടയുന്നത്. ആവശ്യത്തിന് പരിശോധന കിറ്റുകള്‍ കേന്ദ്രം ലഭ്യമാക്കുന്നില്ലെന്നും സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട ഫണ്ടുകളുടെ കണക്ക് പുറത്ത് വിടുന്നില്ലെന്നും ബംഗാള്‍ സര്‍ക്കാര്‍ ആരോപിച്ചിരുന്നു. ബംഗാളിലെ കൊവിഡ് കണക്കുകളില്‍ അവ്യക്തതയുണ്ടെന്ന് കേന്ദ്രവും ആരോപിച്ചിരുന്നു. കേന്ദ്ര സംഘത്തെ അയച്ചതിലും സംസ്ഥാനവും കേന്ദ്രവും കൊമ്പുകോര്‍ത്തിരുന്നു.
 

Follow Us:
Download App:
  • android
  • ios