Asianet News MalayalamAsianet News Malayalam

വ്യാഴാഴ്‍ച മാസ്‍ക്ക് ദിനം; കൊവിഡ് നിയന്ത്രണങ്ങള്‍ വീണ്ടും പുതുക്കി ബെംഗളൂരു

മാസ്ക് നിർബന്ധമാക്കുകയും വ്യാഴാഴ്ച മാസ്ക് ദിവസമായി ആചരിക്കുകയും ചെയ്യും. മാസ്ക് ധരിക്കാത്തവരില്‍ നിന്ന് 200 രൂപ പിഴ ഈടാക്കും.

Bengaluru new covid restrictions
Author
bengaluru, First Published Jun 15, 2020, 4:42 PM IST

ബെംഗളൂരു: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ വീണ്ടും പുതുക്കി ബെംഗളൂരു. മഹാരാഷ്ട്രയിൽ നിന്നും വരുന്നവർക്ക് ഏഴ് ദിവസം സ്ഥാപന സമ്പർക്കവിലക്കും ഏഴ് ദിവസം ഹോം ക്വാന്‍റീനും നിർബന്ധമാക്കി. ചെന്നൈയില്‍ നിന്നും ദില്ലിയില്‍ നിന്നും വരുന്നവർ മൂന്ന് ദിവസം സ്ഥാപന സമ്പര്‍ക്ക വിലക്കും 11 ദിവസം ഹോം ക്വാറന്‍റീനിലും കഴിയണം. 

മാസ്ക് നിർബന്ധമാക്കുകയും വ്യാഴാഴ്ച മാസ്ക് ദിവസമായി ആചരിക്കുകയും ചെയ്യും. മാസ്ക് ധരിക്കാത്തവരില്‍ നിന്ന് 200 രൂപ പിഴ ഈടാക്കും. ബൂത്ത് അടിസ്ഥാനത്തിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കായി പ്രത്യേക സേനയെ നിയോഗിക്കും. ടെസ്റ്റുകളുടെ എണ്ണം കൂട്ടും. നിലവിലുള്ള രോഗികളിൽ 93 ശതമാനവും ലക്ഷണങ്ങളില്ലാത്തവരാണ്. പുതിയ ഗൈഡ്‍ലൈന്‍ ഉടൻ പുറത്തിറക്കും. 
 

Follow Us:
Download App:
  • android
  • ios