Asianet News MalayalamAsianet News Malayalam

ലോക്ക് ഡൗൺ: 'റോഡിലിറങ്ങിയാൽ, ഞാൻ വീട്ടിലേക്ക് വരും'; വ്യത്യസ്തമായൊരു മുന്നറിയിപ്പുമായി ബം​ഗളൂരു പൊലീസ്

ബംളൂരുവിലെ നാ​ഗനഹള്ളി പ്രദേശത്ത് ഈ വാചകങ്ങൾ പ്രാദേശിക ഭാഷയിൽ എഴുതിവച്ചിട്ടുണ്ട്. 

bengaluru police warned people in different way
Author
Bengaluru, First Published Apr 2, 2020, 11:26 AM IST

ബം​ഗളൂരു: രാജ്യത്ത് 21 ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. കൊവിഡ് 19 വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ജനങ്ങള്‍ പുറത്തിറങ്ങുന്നതിനെ കുറിച്ച് കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എന്നിട്ടും ലോക്ക് ഡൗൺ നിയമങ്ങൾ കാറ്റിൽപറത്തി ചിലരെങ്കിലും പുറത്തിറങ്ങുന്നുണ്ട്. അത്തരക്കാർക്ക് വ്യത്യസ്തമായ ഒരു മുന്നറിയിപ്പുമായി രം​ഗത്തെത്തിയിരിക്കുകയാണ് ബം​ഗളൂരു പൊലീസ്. നിങ്ങൾ റോഡിലേക്ക് വന്നാൽ ഞാൻ വീട്ടിലേക്ക് വരുമെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്. ബംളൂരുവിലെ നാ​ഗനഹള്ളി പ്രദേശത്ത് ഈ വാചകങ്ങൾ പ്രാദേശിക ഭാഷയിൽ എഴുതിവച്ചിട്ടുണ്ട്. നിയമങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിയാല്‍ കൊറോണ വൈറസ് വീട്ടിലേക്ക് വരുമെന്നാണ് പൊലീസിന്‍റെ മുന്നറിയിപ്പ്.  

അതേസമയം കർണാടകയിൽ ഇതുവരെ 110 പേർക്കാണ് കൊവിഡ് 19 ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്നലെ മാത്രം 9 കേസുകളാണുള്ളത്. മൂന്നുപേർ കൊവിഡ് ബാധിച്ച് മരിക്കുകയും ഒൻപത് പേർക്ക് രോ​ഗബാധ സുഖപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് സംസ്ഥാന ആരോ​ഗ്യ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇന്ത്യയിൽ 1834 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 41 പേരാണ് ഇതുവരെ മരിച്ചത്. 

Follow Us:
Download App:
  • android
  • ios