യുപി സ്വദേശിയായ അതുൽ സുഭാഷ് എന്ന 34 കാരനാണ് ജീവനൊടുക്കിയത്. 24 പേജുള്ള കത്തെഴുതി വെച്ചായിരുന്നു യുവാവിന്‍റെ ആത്മഹത്യ.

ബെംഗളൂരു: ഭാര്യ വീട്ടുകാരുടെ മാനസിക പീഡനം സഹിക്കാനാവാതെ ബെംഗളൂരുവിൽ ഐ ടി ജീവനക്കാരൻ ആത്മഹത്യ ചെയ്തു. അതുൽ സുഭാഷ് എന്ന 34 കാരനാണ് ജീവനൊടുക്കിയത്. യുപി സ്വദേശിയാണ് മരിച്ച അതുൽ സുഭാഷ്. 24 പേജുള്ള കത്തെഴുതി വെച്ചായിരുന്നു യുവാവിന്‍റെ ആത്മഹത്യ.

സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്ത ശേഷമാണ് ഇയാൾ ജീവനൊടുക്കിയത്. അതുലിന്റെ കുടുംബത്തിൻ്റെ പരാതിയിൽ ഭാര്യക്കെതിരെ ബെംഗളൂരു പൊലീസ് കേസെടുത്തു. വ്യാജ സ്ത്രീധന പീഡന ആരോപണം ഉന്നയിച്ച് മൂന്ന് കോടി രൂപ ഭാര്യയുടെ കുടുംബം നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നു. ഭാര്യ പിതാവിന്റെ മരണത്തിന് കാരണം അതുലാണെന്ന് പൊലീസിൽ പരാതിയും നൽകിയിരുന്നു. ഇത് പിന്നീട് വ്യാജ പരാതിയാണെന്ന് കണ്ടെത്തി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം