തെറ്റായ വിവരങ്ങളും ഗാനങ്ങളില്‍ പറയുന്നുണ്ട്. ഐസ് ക്രീമും കൂള്‍ ഡ്രിങ്ക്സും കൊറോണവൈറസ് ബാധക്ക് കാരണമാണെന്ന് പാട്ടുകളില്‍ പറയുന്നു. 

ദില്ലി: കൊറോണവൈറസ് ലോകമാകെ ഭീതിപരത്തുമ്പോള്‍ കൊറോണ ഗാനങ്ങള്‍ പുറത്തിറക്കി ഭോജ്പുരി ഗായകര്‍. ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് വീഡിയോ ഗാനങ്ങള്‍ക്ക് ഓണ്‍ലൈനില്‍ ലഭിക്കുന്നത്. പ്രശസ്ത ഭോജ്പുരി പാട്ടുകാരാണ് പാട്ടുകള്‍ പാടിയിരിക്കുന്നത്. ലൈംഗിക, വംശീയ അധിക്ഷേപങ്ങള്‍ നിറഞ്ഞതാണ് ഗാനങ്ങളെന്ന് വിമര്‍ശനമുയര്‍ന്നു. തെറ്റായ വിവരങ്ങളും ഗാനങ്ങളില്‍ പറയുന്നുണ്ട്. ഐസ് ക്രീമും കൂള്‍ ഡ്രിങ്ക്സും കൊറോണവൈറസ് ബാധക്ക് കാരണമാണെന്ന് പാട്ടുകളില്‍ പറയുന്നു. കര്‍ശന നടപടിയെടുക്കാന്‍ പ്രധാനമന്ത്രിയെ ഉപദേശിക്കുന്നുമുണ്ട്. ഇഞ്ചിയിട്ട വെള്ളം കുടിക്കാനും പാട്ടിലൂടെ നിര്‍ദേശിക്കുന്നു. ഇതുപോലെ എന്തെങ്കിലും പ്രധാന സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ പാട്ടുകള്‍ പുറത്തിറക്കാറുണ്ടെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. 

ഫെബ്രുവരി ഒമ്പതിനാണ് ഗാനം യൂട്യൂബില്‍ പുറത്തിറക്കിയത്. യൂട്യൂബില്‍ മൂന്നര ലക്ഷത്തിന് മുകളില്‍ ആളുകള്‍ പാട്ട് കേട്ടു. പുറമെ, സോഷ്യല്‍ മീഡിയയിലും വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. കൊറോണവൈറസ് സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളാണ് പാട്ടിലൂടെ നല്‍കുന്നതെന്നും അശ്ലീലമാണ് പാട്ടുകളെന്നും വിമര്‍ശനമുയര്‍ന്നു. നേരത്തെയും ഭോജ്പുരി ഗാനങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു.