അറസ്റ്റിലായവരിൽ രണ്ട് പേർ കൃഷി വകുപ്പിലെ ഉദ്യോഗസ്ഥരാണ്. വെല്ലൂർ, തിരുവണ്ണാമലൈ, തിരുപ്പത്തൂർ, റാണിപേട്ട് ജില്ലകളിലാണ് വൻ തട്ടിപ്പ് നടന്നത്. 

ചെന്നൈ: തമിഴ്നാട്ടിൽ പ്രധാനമന്ത്രി കിസാൻ യോജന പദ്ധതിയിൽ വൻ തട്ടിപ്പ്. കർഷകരുടെ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി കോടികൾ തട്ടിച്ചതായി സിബിസിഐഡി കണ്ടെത്തി. നാല് പേരെ സിബിസിഐഡി അറസ്റ്റ് ചെയ്തു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അറസ്റ്റിലായവരിൽ രണ്ട് പേർ കൃഷി വകുപ്പിലെ ഉദ്യോഗസ്ഥരാണ്. വെല്ലൂർ, തിരുവണ്ണാമലൈ, തിരുപ്പത്തൂർ, റാണിപേട്ട് ജില്ലകളിലാണ് വൻ തട്ടിപ്പ് നടന്നത്. വ്യാജ രേഖകളും, തിരിച്ചറിയൽ രേഖകളും ഉണ്ടാക്കിയായിരുന്നു ഓൺലൈൻ തട്ടിപ്പ്. ഇവരുടെ അക്കൗണ്ടിലേക്ക് 35 കോടി രൂപ മാറ്റിയെന്ന് അന്വേഷണ സംഘം കണ്ടെത്തി.