നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയെന്ന് ജെഡിയു. പാർട്ടി തീരുമാനം അതെന്ന് സംസ്ഥാന അധ്യക്ഷൻ വസിഷ്ഠ് നാരായൺ സിംഗ്. നിതീഷ് കുമാർ വ്യക്തിമാത്രമല്ല പാർട്ടി നേതാവ് കൂടിയാണ്. മുന്നണിയിൽ സീറ്റ് കുറഞ്ഞത് മുഖ്യമന്ത്രി സ്ഥാനത്തിന് തടസമല്ല. ധാർമ്മികതയെന്നത് ചോദ്യമല്ലെന്നും വസിഷ്ഠ് നാരായൺ സിംഗ് ഏഷ്യാനെറ്റ് ന്യൂസിനോട്.
- Home
- News
- India News
- LIVE: ബിഹാറിൽ വോട്ടെണ്ണല്‍ പൂര്‍ത്തിയായി; കേവല ഭൂരിപക്ഷത്തോടെ എന്‍ഡിഎ അധികാരത്തിലേക്ക്
LIVE: ബിഹാറിൽ വോട്ടെണ്ണല്‍ പൂര്‍ത്തിയായി; കേവല ഭൂരിപക്ഷത്തോടെ എന്‍ഡിഎ അധികാരത്തിലേക്ക്

ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തുടങ്ങി. രാവിലെ എട്ട് മണിയോടെ വോട്ടെണ്ണൽ ആരംഭിച്ചു. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലൂടെ തത്സമയം വിവരങ്ങള്‍ അറിയാം.
55 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. 56.19 ശതമാനം പോളിംഗാണ് മൂന്ന് ഘട്ടങ്ങളിലായി രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഉയർന്ന പോളിംഗ് ശതമാനം ഇക്കുറി രേഖപ്പെടുത്തിയത് അനുകൂലമെന്നാണ് മുന്നണികളുടെ പ്രതീക്ഷ. നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ എൻഡിഎ സംഖ്യം ഭരണത്തുടർച്ച തേടുമ്പോള്‍ തേജസ്വി യാദവിന്റെ നേതൃത്വത്തില്‍ മഹാസഖ്യം അട്ടിമറിയാണ് ലക്ഷ്യമിടുന്നത്. മഹാ സഖ്യത്തിന് വലിയ ഭൂരിപക്ഷമാണ് ഒട്ടുമിക്ക എക്സിറ്റ് പോളുകളും പ്രവചിച്ചിട്ടുള്ളത്. എന്നാല്‍ എക്സിറ്റ് പോൾ ഫലങ്ങളെ എന്‍ഡിഎ തള്ളിക്കളഞ്ഞിട്ടുണ്ട്
നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയെന്ന് ജെഡിയു
വോട്ടെണ്ണൽ ക്രമക്കേടെന്ന് ആരോപണം; മഹാസഖ്യം കോടതിയിലേക്ക്
വോട്ടെണ്ണൽ ക്രമക്കേട് ആരോപണവുമായി കോടതിയെ സമീപിക്കാൻ മഹാസഖ്യം. പറ്റ്ന ഹൈക്കോടതിയെയോ, സുപ്രീംകോടതിയേയോ സമീപിക്കാനാണ് ആലോചന. നിയമവിദഗ്ധരുമായി ചർച്ച നടത്തി തീരുമാനമെടുക്കുമെന്ന് ആർജെഡി പ്രതികരണം.
എതിരാളികളെ അപ്രസക്തമാക്കിയ വിജയം; ബിഹാറും പിടിച്ച് ബിജെപി
ബിഹാറില്‍ ജെഡിയുവിന്റെയും നിതീഷ് കുമാറിന്റെയും നിഴലില്‍ നിന്ന് മുക്തി നേടി ബിജെപി. സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഒറ്റകക്ഷിയായി മാറി ജെഡിയുവിനെയും നിതീഷിനെയും അപ്രസക്തമാക്കുന്ന വിജയമാണ് ബിജെപി നേടിയത്. 2015ല്‍ ജെഡിയുവിന്റെ സഹായമില്ലാതെ തന്നെ 53 സീറ്റില്‍ വിജയിച്ച് കരുത്ത് കാട്ടിയ ബിജെപി, ഇക്കുറി 74 സീറ്റുകള്‍ നേടി ആര്‍ജെഡിക്ക് തൊട്ടുപിന്നില്‍ സ്ഥാനം പിടിച്ചു...
Read more... http://www.asianetnews.com/india-news/bihar-election-result-bjp-makes-large-victory-qjlrac
വോട്ടെണ്ണല്‍ പൂര്‍ത്തിയായത് 20 മണിക്കൂറിന് ശേഷം
ചൊവ്വാഴ്‍ച രാവിലെ എട്ട് മണിക്ക് ആരംഭിച്ച വോട്ടെണ്ണല്‍ ബുധനാഴ്‍ച പുലര്‍ച്ചെ നാല് മണിയോടെയാണ് അവസാനിച്ചത്. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് നടപടികള്‍ മുന്നോട്ടുപോകുന്നതിനാലാണ് വോട്ടെണ്ണല്‍ വൈകുന്നതെന്നും അതുകൊണ്ടുതന്നെ അന്തിമ ഫലം വൈകുമെന്നും ചൊവ്വാഴ്‍ച തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കുകയും ചെയ്‍തു.
വോട്ടെണ്ണല്‍ പൂര്‍ത്തിയായി; കേവല ഭൂരിപക്ഷത്തോടെ എന്‍ഡിഎ അധികാരത്തിലേക്ക്
എല്ലാ മണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍ പൂര്‍ത്തിയാവുമ്പോള്‍ കേവല ഭൂരിപക്ഷം നേടി എന്‍ഡിഎ ബിഹാറില്‍ അധികാരത്തിലേക്ക്. 125 സീറ്റുകളില്‍ എന്‍ഡിഎയും 110 സീറ്റുകളില്‍ മഹാസഖ്യവും വിജയിച്ചു. എല്‍.ജെ.പി അടക്കമുള്ള മറ്റുള്ളവര്‍ എട്ട് മണ്ഡലങ്ങളില്‍ വിജയിച്ചു. 75 സീറ്റുകളില്‍ വിജയിച്ച ആര്‍ജെഡിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. ബിജെപി 74 സീറ്റുകളില്‍ ജയിച്ചതോടെ രണ്ടാമത്തെ വലിയ കക്ഷിയായി. അന്തിമ കക്ഷി നില ഇങ്ങനെ...
ഇനി ഫലം വരാനുള്ളത് ഒരു മണ്ഡലത്തില്‍ മാത്രം
242 മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗികമായി ഫലം പ്രഖ്യാപിച്ചു. ഇനി ഒരു മണ്ഡലത്തിലെ അന്തിമ ഫലം മാത്രമാണ് പുറത്തുവരാനുള്ളത്. ഇവിടെ ജെ.ഡി.യു ലീഡ് ചെയ്യുകയാണ്.
ആര്‍ജെഡി ഏറ്റവും വലിയ ഒറ്റകക്ഷി
243ല്‍ 241 സീറ്റുകളിലും ഔദ്യോഗികമായി ഫലം പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും വലിയ ഒറ്റകക്ഷി ആര്‍ജെഡി തന്നെ. 75 സീറ്റുകളിലാണ് ആര്‍ജെഡി വിജയിച്ചത്. ബിജെപി 73 സീറ്റുകളില്‍ വിജയിക്കുകയും ഒരു സീറ്റില്‍ ലീഡ് ചെയ്യുകയുമാണ്. ജെഡിയുവാണ് ഇനി ഫലം വരാനുള്ള മറ്റൊരു സീറ്റില്‍ ലീഡ് ചെയ്യുന്നത്.
കേവല ഭൂരിപക്ഷം ഉറപ്പിച്ച് എൻഡിഎ
കേവല ഭൂരിപക്ഷത്തിനാവശ്യമായ സീറ്റുകളില്‍ വിജയിച്ച് എന്‍ഡിഎ. ഇതുവരെ ഫലം പ്രഖ്യാപിച്ച 122 സീറ്റുകളില്‍ എന്‍ഡിഎ വിജയിച്ചു. ഇനി ഫലം വരാനുള്ളത് ബിജെപിയും ജെഡിയുവും ലീഡ് ചെയ്യുന്ന ഒരോ മണ്ഡലങ്ങളിൽ മാത്രം
മോദിയുടെ കഠിനാധ്വാനത്തിന്റെ വിജയമെന്ന് കേന്ദ്രമന്ത്രി അശ്വിനി കുമാര്‍
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കഠിനാധ്വാനത്തിന്റെയും മാര്‍ഗദര്‍ശനത്തിന്റെും വിജയമാണ് ബിഹാറിലേതെന്ന് കേന്ദ്രമന്ത്രി അശ്വിനി കുമാര്‍ പറഞ്ഞു. ബിഹാറിലെ ജനങ്ങളോട് നന്ദി പറയുന്നു. 'ഡബിള്‍ യുവരാജിനെ' തള്ളി, 'ഡബിള്‍ എഞ്ചിന്‍' സര്‍ക്കാറിനെ ജനങ്ങള്‍ തെരഞ്ഞെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.
ആര്‍ജെഡിയും ബിജെപിയും തമ്മില്‍ ഒരു സീറ്റിന്റെ മാത്രം വ്യത്യാസം
എന്‍ഡിഎ വ്യക്തമായ ലീഡോടെ അധികാരത്തിലെത്തുമെന്ന് ഉറപ്പായെങ്കിലും ഇപ്പോഴും ആര്‍ജെഡി ഏറ്റവും വലിയ ഒറ്റ കക്ഷിയായി തുടരുകയാണ്. നിലവില്‍ 74 സീറ്റുകളില്‍ വിജയിച്ച ആര്‍ജെഡി ഒരു സീറ്റില്‍ ലീഡ് ചെയ്യുന്നുമുണ്ട്. ബിജെപി 71 സീറ്റുകളില്‍ വിജയിക്കുകയും മൂന്നിടങ്ങളില്‍ ലീഡ് ചെയ്യുകയുമാണ്. ആറ മണ്ഡലങ്ങളിലെ ഫലമാണ് ഇനി പുറത്തുവരാനുള്ളത്.
ഫലം വരാനുള്ള നാല് മണ്ഡലങ്ങളില്‍ ബിജെപിക്ക് ലീഡ്
ഇനി ഫലം വരാനുള്ള ഏഴ് മണ്ഡലങ്ങളില്‍ നാലെണ്ണത്തിലും ബിജെപിയാണ് ലീഡ് ചെയ്യുന്നത്. രണ്ടിടങ്ങളില്‍ ജനതാദള്‍ യൂണൈറ്റഡും ഒരു മണ്ഡലത്തില്‍ ആര്‍ജെഡിയും ലീഡ് ചെയ്യുന്നു.
234 മണ്ഡലങ്ങളിലെ ഫലമായി
ഇനി ഒന്‍പത് മണ്ഡലങ്ങളിലെ ഔദ്യോഗിക ഫലപ്രഖ്യാപനം മാത്രമാണ് പുറത്തുവരാനുള്ളത്. ലീഡ് നില ഇങ്ങനെ...
ഇനി പ്രഖ്യാപിക്കാനുള്ളത് 13 മണ്ഡലങ്ങളിലെ ഫലം
ആകെയുള്ള 243 മണ്ഡലങ്ങളില്‍ 230 എണ്ണത്തിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗികമായി ഫലപ്രഖ്യാപനം നടത്തി. ഇനി 13 മണ്ഡലങ്ങളിലെ ഫലം മാത്രമാണ് പുറത്തുവരാനുള്ളത്. ഇതില്‍ ആറിടങ്ങളില്‍ ബിജെപിയും മൂന്ന് സീറ്റുകളില്‍ വീതും ജെഡിയുവും ആര്‍ജെഡിയും ഒരിടത്ത് കോണ്‍ഗ്രസുമാണ് ലീഡ് ചെയ്യുന്നത്.
ഒരു മണിക്കൂറിനുള്ളില്‍ എല്ലാ മണ്ഡലങ്ങളിലെയും ഫലം
20 മണ്ഡലങ്ങളിലെ ഫലം മാത്രമാണ് ഇനി പുറത്തുവരാനുള്ളതെന്നും അവ ഉടനെ പ്രഖ്യാപിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 17 മണ്ഡലങ്ങളിലാണ് ഇപ്പോഴും വോട്ടെണ്ണുന്നത്. മൂന്ന് മണ്ഡലങ്ങളില്‍ മറ്റ് നടപടിക്രമങ്ങളാണ് പുരോഗമിക്കുന്നതെന്നും കമ്മീഷന്‍ അറിയിച്ചു.

ലീഡ് മെച്ചപ്പെടുത്തി എന്‍ഡിഎ
വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കെ ലീഡ് മെച്ചപ്പെടുത്തി എന്‍ഡിഎ. നേരത്തെയുണ്ടായിരുന്നതിനേക്കാള്‍ ഒരു സീറ്റില്‍ കൂടി എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഇപ്പോള്‍ ലീഡ് ചെയ്യുന്നുണ്ട്. ഇപ്പോഴത്തെ ലീഡ് നില ഇങ്ങനെ...
എന്‍ഡിഎ - 125
മഹാസഖ്യം - 110
മറ്റുള്ളവര്‍ - 8
ഇടതുപാര്‍ട്ടികളെ എഴുതിത്തള്ളാനാവില്ലെന്ന് യെച്ചൂരി
ഇടത് പാർട്ടികളെ എഴുതിത്തള്ളുന്നത് തെറ്റെന്ന് തെളിയിച്ച തെരഞ്ഞെടുപ്പായിരുന്നു ബിഹാറിലേതെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. കൂടൂതൽ സീറ്റുകൾ നൽകിയിരുന്നെങ്കിൽ വിജയിക്കാൻ സാധിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മും സിപിഐയും രണ്ട് സീറ്റുകള്‍ വീതമാണ് നേടിയത്. സിപിഐഎംഎല്‍ 10 സീറ്റുകളില്‍ വിജയിക്കുകയും രണ്ടിടങ്ങളില്‍ ഇപ്പോഴും ലീഡ് ചെയ്യുകയുമാണ്.
ഇനി ഫലം വരാനുള്ളത് 23 മണ്ഡലങ്ങളില്‍ മാത്രം
വോട്ടെണ്ണല്‍ പൂര്‍ത്തിയായ 220 മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പില്‍ ഔദ്യോഗികമായി ഫലം പ്രഖ്യാപിച്ചു. ഇനി 23 മണ്ഡലങ്ങളിലാണ് ഫലം പുറത്തുവരാനുള്ളത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം പാര്‍ട്ടികളുടെ ലീഡ് നില ഇങ്ങനെ...
വോട്ടു വിഹിതം ഉയർത്തി, വീണ്ടും ജനങ്ങൾക്കൊപ്പമെന്ന് ചിരാഗ്
ബീഹാറിലെ ജനങ്ങൾക്ക് നന്ദിയെന്ന് ലോക് ജന്‍ ശക്തി പാര്‍ട്ടി നേതാവ് ചിരാഗ് പാസ്വാൻ. ആരുടെയും സഹായമില്ലാതെയാണ് മത്സരിച്ചത്. വോട്ടു വിഹിതം ഉയർത്തി. വീണ്ടും ജനങ്ങൾക്കൊപ്പമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുത്തില്ലെങ്കില്‍ സുപ്രീം കോടതിയിലേക്ക്
ഫലം അട്ടിമറിക്കുന്നെന്ന പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കുന്നില്ലെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ മഹാസഖ്യത്തിന്റെ തീരുമാനം. പത്ത് മണ്ഡലങ്ങളിലാണ് അട്ടിമറി ആരോപിക്കുന്നത്. വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ വിജയികളായ സ്ഥാനാര്‍ത്ഥിക്ക് കൈകൊടുത്ത് പിരിഞ്ഞ ഉദ്യോഗസ്ഥര്‍, പിന്നീട് ഫോണില്‍ വിളിച്ച്, അന്തിമഫലം വന്നിട്ടില്ലെന്ന് അറിയിക്കുകയായിരുന്നുവെന്നാണ് ആരോപണം. മൂന്നിടങ്ങളില്‍ റിപോളിങ് വേണമെന്ന് സി.പി.ഐ.എം.എല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
എത്രയും വേഗം ഗവര്‍ണറെ കാണാന്‍ എന്‍.ഡി.എ
തെരഞ്ഞെടുപ്പ് ഫലത്തില്‍ വ്യക്തമായ മുന്‍തൂക്കം ലഭിച്ചതോടെ ഫലപ്രഖ്യാനം വന്നാലുടന്‍ സര്‍ക്കാര്‍ രൂപീകരണ അവകാശവാദവുമായി ഗവര്‍ണറെ കാണാന്‍ എന്‍.ഡി.എയുടെ തീരുമാനം. ഇതിനായുള്ള ത്വരിത നടപടികള്‍ പുരോഗമിക്കുകയാണ്. മുന്‍ധാരണ പ്രകാരം നിതീഷ് കുമാറിര്‍ തന്നെ മുഖ്യമന്ത്രിയാകും.