അതേസമയം താന്‍ സഹോദരനുമായി നല്ല ബന്ധത്തിലല്ലെന്നാണ് റെനു ദേവി സംഭവത്തോട് പ്രതികരിച്ചത്. 'ഒരിക്കലും തെറ്റായ പെരുമാറ്റം അംഗീകരിക്കില്ല. ആരെങ്കിലും തെറ്റ് കാണിച്ചാല്‍ അയാള്‍ ശിക്ഷിക്കപ്പെടണം, അത് ഇപ്പോള്‍ ഞാന്‍ ആണെങ്കില്‍പോലും’ റെനു ദേവി കൂട്ടിച്ചേര്‍ത്തു. 

പാറ്റ്ന: ബഹുമാനം നൽകിയില്ലെന്നാരോപിച്ച് യുവാവിനെ ക്രൂരമായി മർദ്ദിച്ച് ബീഹാര്‍ മുന്‍ മന്ത്രിയുടെ സഹോദരൻ. ബീഹാറിലെ ബെട്ടിയ നഗരത്തിലെ ഒരു മെഡിക്കൽ ഷോപ്പിലാണ് സംഭവം നടന്നത്. ദേശീയ വാർത്താ ഏജൻസിയായ എഎൻഐ ആണ് സംഭവത്തിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ജൂൺ മൂന്നിനാണ് സംഭവം നടന്നത്. മുന്‍ മന്ത്രിയും ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റുമായ റെനു ദേവിയുടെ സഹോദരന്‍ പിനുവാണ് യുവാവിനെ ക്രൂരമായി മർദ്ദിച്ചതെന്നാണ് എഎൻഐ റിപ്പേർട്ട് ചെയ്യുന്നത്. മെഡിക്കൽ ഷോപ്പിലെത്തിയ പിനു മരുന്നാവശ്യപ്പെട്ടതിന് ശേഷമാണ് ബഹുമാന സൂചകമായി എഴുന്നേറ്റ് നിൽക്കാത്ത യുവാവിനെ കണുന്നത്. തുടർന്ന് ഇയാൾ യുവാവിനോട് എഴുന്നേൽക്കാൻ ആവശ്യപ്പെട്ടു. എന്നാൽ പിനുവിന്റെ വാക്ക് പാലിക്കാതിരുന്ന യുവാവിനെ മർദ്ദിക്കുകയായിരുന്നു. തുടർന്ന് പ്രതികരിച്ച യുവാവിനെ അതി ക്രൂരമായി മർദ്ദിക്കുകയും കോളറിൽ പിടിച്ച് പുറത്തേക്ക് തള്ളുകയും ചെയ്തു.

സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. അതേസമയം താന്‍ സഹോദരനുമായി നല്ല ബന്ധത്തിലല്ലെന്നാണ് റെനു ദേവി സംഭവത്തോട് പ്രതികരിച്ചത്. 'ഒരിക്കലും തെറ്റായ പെരുമാറ്റം അംഗീകരിക്കില്ല. ആരെങ്കിലും തെറ്റ് കാണിച്ചാല്‍ അയാള്‍ ശിക്ഷിക്കപ്പെടണം, അത് ഇപ്പോള്‍ ഞാന്‍ ആണെങ്കില്‍പോലും’ റെനു ദേവി കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Scroll to load tweet…