Asianet News MalayalamAsianet News Malayalam

'ഉദ്യോ​ഗസ്ഥർ അനുസരിക്കുന്നില്ല, അനുവദിച്ച കാറും വീടും പോരാ'; രാജിവച്ച് ബി​ഹാറിലെ മന്ത്രി

'എ​നി​ക്ക് ല​ഭി​ച്ച താ​മ​സ​സ്ഥ​ല​ത്തി​ലോ വാ​ഹ​ന​ത്തി​ലോ ഞാ​ൻ തൃ​പ്ത​ന​ല്ല. ഇ​തു​മൂ​ലം എ​നി​ക്ക് ആ​ളു​ക​ളെ സേ​വി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല'. 

Bihar Minister Madan Sahni resigns alleging corruption by bureaucrats
Author
Patna, First Published Jul 2, 2021, 7:35 AM IST

പാ​റ്റ്ന: ഉ​ദ്യോ​ഗ​സ്ഥ​ർ ത​ന്നെ അ​നു​സ​രി​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ബി​ഹാറില്‍ മ​ന്ത്രി​യു​ടെ രാ​ജി. ബി​ഹാ​ര്‍ സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് മ​ന്ത്രി മ​ദ​ന്‍ സാ​ഹ്നി സ്ഥാ​നം രാ​ജി​വ​ച്ചത്. ത​നി​ക്ക് അ​നു​വ​ദി​ച്ച ഔ​ദ്യോ​ഗി​ക കാറും വീ​ടും ഇ​ഷ്ട​മാ​യി​ല്ലെ​ന്നും ഇ​തും ത​ന്‍റെ രാ​ജി തീ​രു​മാ​ന​ത്തി​ൽ ന​യി​ച്ചു​വെ​ന്നും മ​ദ​ന്‍ സാ​ഹ്നി പ​റ​ഞ്ഞു. 

ബ​ഹാ​ദു​ര്‍​പു​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നു​ള്ള ജെ​ഡി​യു എം​എ​ല്‍​എ​യാ​ണ് മ​ദ​ന്‍ സാ​ഹ്നി. "ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രാ​യ എ​തി​ർ​പ്പ് മൂ​ല​മാ​ണ് ഞാ​ൻ രാ​ജി​വ​യ്ക്കു​ന്ന​ത്. എ​നി​ക്ക് ല​ഭി​ച്ച താ​മ​സ​സ്ഥ​ല​ത്തി​ലോ വാ​ഹ​ന​ത്തി​ലോ ഞാ​ൻ തൃ​പ്ത​ന​ല്ല. ഇ​തു​മൂ​ലം എ​നി​ക്ക് ആ​ളു​ക​ളെ സേ​വി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. ഉ​ദ്യോ​ഗ​സ്ഥ​ർ ഞാ​ൻ പ​റ​യു​ന്ന​ത് ശ്ര​ദ്ധി​ച്ചി​ല്ലെ​ങ്കി​ൽ എ​ന്‍റെ ജോ​ലി ന​ട​ക്കി​ല്ല. അ​വ​രു​ടെ സ​ഹ​ക​ര​ണം വേ​ണ്ട രീ​തി​യി​ല്‍ കി​ട്ടു​ന്നി​ല്ലെ​ങ്കി​ല്‍ എ​നി​ക്ക് മ​ന്ത്രി​സ്ഥാ​നം വേ​ണ്ട'- സാ​ഹ്നി പ​റ​യു​ന്നു.

അ​തേ​സ​മ​യം, മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​യ്ക്കാ​നു​ള്ള തീ​രു​മാ​നം തി​ടു​ക്ക​ത്തി​ൽ ആ​യി​രു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ‍​ഞ്ഞു. ഉ​ദ്യോ​ഗ​സ്ഥ​ർ ആ​രെ​യും ശ്ര​ദ്ധി​ക്കു​ന്നി​ല്ല. ഉ​ദ്യോ​ഗ​സ്ഥ​ർ സ്വേ​ച്ഛാ​ധി​പ​തി​ക​ളാ​യി മാ​റി​യി​രി​ക്കു​ന്നു. മ​ന്ത്രി​മാ​രെ മാ​ത്ര​മ​ല്ല, ജ​ന​പ്ര​തി​നി​ധി​ക​ളെ പോ​ലും അ​വ​ർ ശ്ര​ദ്ധി​ക്കു​ന്നി​ല്ലെ​ന്നും സാ​ഹ്നി വാർത്ത ഏജൻസിയോട് പറഞ്ഞു.

Follow Us:
Download App:
  • android
  • ios