ദില്ലി: റാഞ്ചിയിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെടേണ്ട എയർ ഏഷ്യാ വിമാനം തിരിച്ചിറക്കി. ടേക്ക് ഓഫിനിടെ വിമാനത്തിൽ പക്ഷി ഇടിച്ചതിനെ തുടർന്നാണ് നടപടി.

വിമാനത്തിലുള്ള യാത്രക്കാർ സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. 176 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
 

Read Also: കരിപ്പൂർ അപകടം നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി; മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം സഹായം...