ദില്ലി: രാജ്യത്ത് പക്ഷിപ്പനി പടര്‍ന്നു പിടിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. . കേരളം അടക്കം ഏഴ് സംസ്ഥാനങ്ങൾ ഇതിനകം തന്നെ പക്ഷിപ്പനി ബാധിത പ്രദേശങ്ങളായി കണ്ടെത്തിയിട്ടുണ്ടെന്നാണ്  കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. ഉത്തര്‍ പ്രദേശിലാണ് ഏറ്റവും ഒടുവിൽ പക്ഷിപ്പനി സ്ഥിരീകരിച്ചത്. വലിയ ആശങ്കയോടെ തന്നെ ആണ് സര്‍ക്കാര്‍ സംവിധാനങ്ങൾ ഈ സാഹചര്യത്തെ വിലയിരുത്തുന്നത്, . മനുഷ്യരിലേക്ക് രോഗം പടരാതിരിക്കാനുള്ള ജാഗ്രത വേണമെന്നാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

ദില്ലിയിലെ മയൂര്‍ വിഹാറിൽ അടക്കം കാക്കകൾ ചത്ത് വീഴുന്ന സാഹചര്യം ഉണ്ടായി. യുപി കാൺപൂരിൽ മൃഗശാല അടച്ചു.  ദില്ലി ഗാസിപ്പുരിലെ ചിക്കൻ മാർക്കറ്റ് അടച്ചു. മധ്യപ്രദേശ്, കേരളം, രാജസ്ഥാൻ, ഹിമാചൽ പ്രദേശ്, ഹരിയാന, ഗുജറാത്ത്, യു പി എന്നിവടങ്ങളിലാണ് നിലവിൽ പക്ഷിപ്പനി കണ്ടെത്തിയിട്ടുള്ളത്. കൂടുതൽ പ്രദേശങ്ങളിലേക്ക് രോഗ വ്യാപനം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ നടപടികളും സ്വീകരിച്ച് വരികയാണ്.