രാഹുൽ എവിടെ നിന്ന് നാമ നിർദ്ദേശ പത്രിക നൽകിയാലും സ്വത്ത് വിവരങ്ങൾ സൂക്ഷ്മമായി പരിശോധിക്കുമെന്ന് ബിജെപി.

ദില്ലി: രാഹുല്‍ ഗാന്ധിക്കെതിരെ സ്വത്ത് സമ്പാദന ആരോപണവുമായി ബിജെപി നേതൃത്വം. രാഹുല്‍ സ്വത്ത് വാരിക്കൂട്ടിയെന്ന് ബിജെപി ആരോപിച്ചു. ഭൂമി ഇടപാടുകൾ, ആയുധ ഇടപാടുകൾ ,വിവിധ കരാറുകളിലെ അഴിമതികൾ എന്നിവയിലൂടെയാണ് സ്വത്തുണ്ടാക്കിയത്. ഒരു ജോലിയും ഇല്ലാത്ത രാഹുലിന് എവിടെ നിന്നാണ് പിന്നെ പണം ലഭിക്കുകയെന്നും ബിജെപി നേതൃത്വം ചോദിച്ചു.

രാഹുൽ എവിടെ നിന്ന് നാമ നിർദ്ദേശ പത്രിക നൽകിയാലും സ്വത്ത് വിവരങ്ങൾ ബി ജെ പി സൂക്ഷ്മമായി പരിശോധിക്കുമെന്നും നേതൃത്വം കൂട്ടിച്ചേര്‍ത്തു. നിലവില്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡിറക്ടറേറ്റിന്‍റെ അന്വേഷണം നേരിടുകയാണ് രാഹുലിന്‍റെ സഹോദരി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്ര.