ബി ജെ പി തങ്ങൾക്ക് ക്യാബിനെറ്റ് പദവിയും രാജ്യസഭ സീറ്റും വാഗ്ദാനം ചെയ്തിരുന്നുവെന്നാണ്  നിഷാദ് പാർട്ടി അവകാശപ്പെടുന്നത്.

ലഖ്നൗ: ഉത്തർപ്രദേശിൽ ബി ജെ പി ക്കെതിരെ സഖ്യ കക്ഷിയായ നിഷാദ് പാർട്ടി രം​ഗത്ത്. തങ്ങളെ വേദനിപ്പിക്കുകയാണെങ്കിൽ ബിജെപിയും സന്തോഷമായിരിക്കില്ല എന്നാണ് പാർട്ടി അധ്യക്ഷൻ സഞ്ജയ് നിഷാദ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബി ജെ പി തങ്ങൾക്ക് ക്യാബിനെറ്റ് പദവിയും രാജ്യസഭ സീറ്റും വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് നിഷാദ് പാർട്ടി അവകാശപ്പെടുന്നത്. എന്നാൽ, ഇക്കാര്യത്തിൽ ഇനിയും നടപടിയായില്ല. തന്നെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഉപമുഖ്യമന്ത്രി മുഖമായി ഉയർത്തിക്കാട്ടണമെന്നും സഞ്ജയ് നിഷാദ് ആവശ്യപ്പെടുന്നു. സംവരണ വിഷയത്തിൽ സമരപാതയിലാണ് പാർട്ടിയെന്നും സഞ്ജയ് നിഷാദ് പറഞ്ഞു.