ജഗദീഷ് ഷെട്ടറിനെതിരെ മഹേഷ്‌ തെങ്കിൻകായ് മത്സരിക്കും.

ബെ​ഗളൂരു: ബിജെപിയുടെ മൂന്നാം സ്ഥാനാർഥി പട്ടിക പുറത്ത്. 10 സ്ഥാനാർഥികളെ ആണ് പ്രഖ്യാപിച്ചത്. ഇനി രണ്ട് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ കൂടി പ്രഖ്യാപിക്കാൻ ബാക്കിയുണ്ട്. ജഗദീഷ് ഷെട്ടറിനെതിരെ മഹേഷ്‌ തെങ്കിൻകായ് മത്സരിക്കും. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ആണ് മഹേഷ്‌ തെങ്കിൻകായ്. മഹാദേവ പുര മണ്ഡലത്തിൽ സിറ്റിംഗ് എംഎൽഎ അരവിന്ദ് ലിംബാവലിയുടെ ഭാര്യ മഞ്ജുള മത്സരിക്കും. ഷിമോഗ മണ്ഡലത്തിൽ ഇത് വരെ സ്ഥാനാർഥിയായില്ല. മുൻ ഉപമുഖ്യമന്ത്രി ഈശ്വരപ്പ ഒഴിഞ്ഞ മണ്ഡലമാണിത്. മകൻ കാന്തേഷിന് വേണ്ടി സജീവമായി ചരട് വലിക്കുകയാണ് ഈശ്വരപ്പ. മാൻവി മണ്ഡലത്തിലും സ്ഥാനാർഥി ആയില്ല. 

Asianet News Malayalam Live News | ഏഷ്യാനെറ്റ് ന്യൂസ് | Malayalam Live News | Kerala Live TV News