ബിജെപി പരാതി നൽകിയാൽ ഉടൻ നടപടിയെടുക്കുന്ന കമ്മീഷൻ, ബിജെപിക്കെതിരായ പരാതിയിൽ അനങ്ങുന്നില്ലെന്ന് മന്ത്രി അതിഷി

ദില്ലി: ബിജെപിയുടെ അപകീർത്തി പ്രചാരണത്തിനെതിരെ പരാതി നൽകി രണ്ട് ദിവസമായിട്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുത്തില്ലെന്ന് ആംആദ്മി പാർട്ടി. ബിജെപി പരാതി നൽകിയാൽ ഉടൻ നടപടിയെടുക്കുന്ന കമ്മീഷൻ, ബിജെപിക്കെതിരായ പരാതിയിൽ അനങ്ങുന്നില്ലെന്ന് ദില്ലി മന്ത്രി അതിഷി മർലേന കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയുടെ ആയുധമായി മാറിയെന്നും ഇതിൽ ആശങ്കയുണ്ടെന്നും അതിഷി പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

'തെരഞ്ഞെടുപ്പ് പ്രചാരണത്തിനില്ല'; നദ്ദക്ക് കത്തയച്ച് ഖുശ്ബു; ആരോ​ഗ്യകാരണങ്ങളാലെന്ന് വിശദീകരണം

ആം ആദ്മി പാർട്ടി നേതാക്കൾ കോഴ വാങ്ങിയെന്ന ബോർഡുകൾ സ്ഥാപിച്ചതിനെതിരെയായിരുന്നു പരാതി. തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുത്തില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും അതിഷി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം