ദില്ലി: ബംഗാളില്‍ മമതാ ബാനര്‍ജിയെ കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിജെപി അധികാരത്തിലെത്തിയാല്‍ അഞ്ചുകൊല്ലം കൊണ്ട് സംസ്ഥാനത്തെ സുവര്‍ണ ബംഗാളാക്കി മാറ്റുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവകാശപ്പെട്ടു.
മമതാ ബാനര്‍ജിയുടെ ഭരണത്തെ വിമർശിച്ച അമിത് ഷാ സംസ്ഥാനത്തെ ക്രമസമാധാനനിലയിലും ആശങ്ക പ്രകടിപ്പിച്ചു.  

സംസ്ഥാനത്തെ ആദിവാസി, കുടിയേറ്റ മേഖലകളില്‍ സന്ദര്‍ശനം നടത്തി അദ്ദേഹം സംസ്ഥാനത്തെ ബിജെപി നേതാക്കളുമായി തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്തു. 200 സീറ്റ് നേടി ബിജെപി ബംഗാളില്‍ അധികാരത്തിലെത്തുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.  ആറുമാസത്തിനുള്ളില്‍ ബംഗാളില്‍ നിയമസഭാ  തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അമിത് ഷായുടെ സന്ദര്‍ശനം