കേരളത്തിൽ സിൽവർ ലൈൻ പദ്ധതിക്കെതിരെ വലിയതോതിൽ ഉയർന്ന പ്രതിഷേധം ബിജെപി നേതാക്കൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും. 

ദില്ലി: സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ബിജെപി പ്രതിനിധി സംഘം കേന്ദ്ര റയില്‍വേ മന്ത്രിയെ കാണും. ഉച്ചക്ക് ഒരു മണിക്ക് മന്ത്രി അശ്വിനി വൈഷ്ണവിനെ പാര്‍ലമെന്‍റില്‍ കാണുന്ന സംഘം പദ്ധതി നടപ്പാക്കാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ടുള്ള നിവേദനം കൈമാറും. കേന്ദ്രസഹമന്ത്രി വി മുരളീധരന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, ഇ ശ്രീധരന്‍, കുമ്മനം രാജശേഖരന്‍ തുടങ്ങിയവരാണ് സംഘത്തിലുള്ളത്.

കെ റെയിൽ പദ്ധതിക്ക് അനുമതി നൽകരുതെന്ന് ബിജെപി നേതാക്കളുടെ സംഘം റെയിൽവേ മന്ത്രിയോട് ആവശ്യപ്പെടും. കേരളത്തിൽ സിൽവർ ലൈൻ പദ്ധതിക്കെതിരെ വലിയതോതിൽ ഉയർന്ന പ്രതിഷേധം ബിജെപി നേതാക്കൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും. പദ്ധതിയുടെ സാങ്കേതികമായ പ്രശ്നങ്ങൾ ഇ.ശ്രീധരനെ കൊണ്ട് മന്ത്രിയെ ബോധ്യപ്പെടുത്താനാണ് ബിജെപിയുടെ നീക്കം. കൂടിക്കാഴ്ചയ്ക്ക് ശേഷം സംഘം മാധ്യമങ്ങളെ കാണും.