Asianet News MalayalamAsianet News Malayalam

രാഹുലിന്റെ ശരീരത്തിൽ ബോംബ് കെട്ടിവച്ച് മറ്റൊരു രാജ്യത്തേക്ക് വിടണം; ബിജെപി മന്ത്രി

സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നുവെന്ന് കോൺ​ഗ്രസ് ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിവാദ പരാമർശവുമായി മന്ത്രി രം​ഗത്തെത്തിയത്.

bjp minister pankaja munde controversial remark with rahul gandhi
Author
Mumbai, First Published Apr 22, 2019, 6:04 PM IST

മുംബൈ: കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധിക്കെതിരെ വിവാദ പരാമർശവുമായി മഹാരാഷ്ട്രയിലെ ബിജെപി മന്ത്രി പങ്കജ മുണ്ടെ. രാഹുലിന്റെ ശരീരത്തിൽ ബോംബ് കെട്ടിവച്ച് മറ്റൊരു രാജ്യത്തേക്ക് അയക്കണമെന്ന് പങ്കജ മുണ്ടെ പറഞ്ഞു. സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നുവെന്ന് കോൺ​ഗ്രസ് ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിവാദ പരാമർശവുമായി മന്ത്രി രം​ഗത്തെത്തിയത്.

'നമ്മുടെ സൈനികർക്ക് നേരെ നടന്ന ആക്രമണത്തിന് ശേഷം നമ്മൾ സർജിക്കൽ സ്‌ട്രൈക്ക് നടത്തി. എന്തായിരുന്നു സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്നും തെളിവ് എവിടെയെന്നുമാണ് ചിലർ ചോദിക്കുന്നത്. ​രാഹുൽ ​ഗാന്ധിയുടെ ശരീരത്തിൽ ബോംബ് കെട്ടിവച്ച് മറ്റൊരു രാജ്യത്തേക്ക് വിടണം. അപ്പോഴേ അവർക്ക് മനസ്സിലാകുകയുള്ളു'- പങ്കജ മുണ്ടെ പറഞ്ഞു.

സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ ബിജെപി രാഷ്ട്രീയവത്കരിക്കുകയാണെന്നാരോപിച്ച് കോണ്‍ഗ്രസ് നേരത്തെ രംഗത്തെത്തിയിരുന്നു. ആക്രമണത്തില്‍ കൊല്ലപ്പെട്ട പാക് സൈനികരുടെയും തീവ്രവാദികളുടെയും എണ്ണവും പ്രതിപക്ഷം ആവശ്യപ്പെടുകയുണ്ടായി. 

Follow Us:
Download App:
  • android
  • ios