വ്യോമസേനയുടെ ശൗര്യത്തെ രാജ്യത്തെ മുഴുവന്‍ ജനങ്ങളും ഒന്നായി വാഴ്ത്തുമ്പോള്‍ കോണ്‍ഗ്രസ് മാത്രമാണ് സംശയങ്ങള്‍ ഉന്നയിക്കുന്നത്.
ദില്ലി: കെട്ടുകഥകള്‍ ചമച്ച് സൈന്യത്തെ കോണ്‍ഗ്രസ് അപമാനിക്കരുതെന്നും രാജ്യത്തെ വഞ്ചിക്കരുതെന്നും ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ മുക്താര്‍ അബ്ബാസ് നഖ് വി. തീവ്രവാദികളും കൂട്ടാളികളും ആക്രമിക്കപ്പെടുമ്പോള്‍ കോണ്‍ഗ്രസ് കരയുകയാണ്. വ്യോമസേനയുടെ ശൗര്യത്തെ രാജ്യത്തെ മുഴുവന്‍ ജനങ്ങളും ഒന്നായി വാഴ്ത്തുമ്പോള്‍ കോണ്‍ഗ്രസ് മാത്രമാണ് സംശയങ്ങള്‍ ഉന്നയിക്കുന്നത്.
ദേശീയ സുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കളുടെ മാനസികാവസ്ഥ എന്തെന്ന് വ്യക്തമാക്കുന്നതാണ് ഇവരുടെ പ്രതികരണമെന്നും നഖ് വി പറഞ്ഞു. തീവ്രവാദം അവസാനിപ്പിക്കുന്നതിനായുള്ള സുരക്ഷാ സേനകളെ കോണ്‍ഗ്രസ് സ്വാഗതം ചെയ്യുമെന്ന് രാജ്യം വിചാരിക്കുന്നില്ല. എന്നാല്‍ രാജ്യത്തെ വഞ്ചിക്കുകയോ സൈന്യത്തെ കെട്ടുകഥകളിലൂടെ അപമാനിക്കുകയോ കോണ്‍ഗ്രസ് ചെയ്യരുതെന്നും നഖ് വി പറഞ്ഞു.
