Asianet News MalayalamAsianet News Malayalam

മധ്യപ്രദേശിനെ ഇറ്റലിയാക്കി മാറ്റാൻ കോൺ​ഗ്രസിന്റെ ശ്രമം; ഓൺലൈൻ മദ്യവിൽപനയെ അപലപിച്ച് ബിജെപി എംഎൽഎ

ലോകത്തിലെ ഏറ്റവും വലിയ മൂന്ന് വൈൻ ഉത്പാദകരിൽ ഒന്നാണ് ഇറ്റലി. കമൽനാഥ്, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര. മധ്യപ്രദേശിൽ ഈ മാറ്റം വരുത്തേണ്ട ആവശ്യം നിങ്ങൾക്കുണ്ടോ? രമേഷ് മെണ്ടോല ട്വീറ്റിൽ ചോദിക്കുന്നു. 

bjp mla criticized new policy on online liquor sale of madhyapradesh
Author
Madhya Pradesh, First Published Feb 23, 2020, 1:01 PM IST

മധ്യപ്രദേശ്: മധ്യപ്രദേശ് സർക്കാരിന്റെ പുതിയ മദ്യനയത്തെ രൂക്ഷഭാഷയിൽ വിമർശിച്ച് ബിജെപി എംഎൽഎ. 2020-21 ലെ പുതിയ എക്സൈസ് നയം അനുസരിച്ചാണ് മദ്യം ഓൺലൈനിൽ വിൽപനയ്ക്ക് വെക്കാൻ മധ്യപ്രദേശ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ മധ്യപ്രദേശിനെ ഇറ്റലിയാക്കി മാറ്റാനുള്ള ശ്രമമാണ് കോൺ​ഗ്രസ് നടത്തുന്നതെന്നാണ് ബിജെപി എംഎൽഎ രമേഷ് മെണ്ടോലയുടെ വിമർശനം. 

''കോൺ​ഗ്രസ് സർക്കാർ ഓൺലൈനായി മദ്യം വിൽക്കാൻ ആരംഭിച്ചിരിക്കുകയാണ്. ചില ഇറ്റാലിയൻ വ്യക്തികളുടെ നിർദേശപ്രകാരം മധ്യപ്രദേശിനെ ഇറ്റലിയിലേക്ക് പരിവർത്തനം ചെയ്യാൻ കോൺഗ്രസ് ആഗ്രഹിക്കുന്നുവെന്നാണ് എനിക്ക് തോന്നുന്നത്. ലോകത്തിലെ ഏറ്റവും വലിയ മൂന്ന് വൈൻ ഉത്പാദകരിൽ ഒന്നാണ് ഇറ്റലി. കമൽനാഥ്, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര. മധ്യപ്രദേശിൽ ഈ മാറ്റം വരുത്തേണ്ട ആവശ്യം നിങ്ങൾക്കുണ്ടോ?'' രമേഷ് മെണ്ടോല ട്വീറ്റിൽ ചോദിക്കുന്നു. 

2020-21 ലെ മധ്യപ്രദേശ് സർക്കാരിന്റെ പുതിയ എക്സൈസ് നയപ്രകാരമാണ് ഓൺലൈനിൽ മദ്യ വിതരണം നടത്താനുള്ള തീരുമാനം. റവന്യൂ വർദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് 2, 544 മദ്യ ഷോപ്പുകളും 1,061 വിദേശ മദ്യഷോപ്പുകളും ഓൺലൈനിൽ വിൽപന നടത്തുക. സംസ്ഥാനത്തെ 52 ജില്ലകളിലായി 2544 ഇന്ത്യൻ മദ്യം ലഭിക്കുന്ന കടകളും 1061 ഇന്ത്യൻ നിർമിത വിദേശമദ്യം ലഭിക്കുന്ന കടകളും ഉണ്ട്. അതേസമയം, പുതിയ മദ്യനയത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരിക്കുകയാണ്. 

Follow Us:
Download App:
  • android
  • ios