Asianet News MalayalamAsianet News Malayalam

ഗുജറാത്തില്‍ സര്‍ക്കാര്‍ ആശുപത്രി അടിച്ചുതകര്‍ത്ത ബിജെപി എംഎല്‍എയ്ക്ക് തടവുശിക്ഷ

എംഎല്‍എയും മറ്റ് നാലുപേരും പൊതുസ്വത്ത് നശിപ്പിച്ചതായും സര്‍ക്കാര്‍ ജീവനക്കാരെ കയ്യേറ്റം ചെയ്തതായും കോടതി കണ്ടെത്തി. ആറുമാസത്തെ തടവിന് പുറമേ പതിനായിരം രൂപ പിഴയും ഇവര്‍ കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്. 

BJP MLA Raghavji Patel and four others to six months' imprisonment in a case of vandalism and rioting at a government hospital
Author
Jamnagar, First Published Oct 15, 2020, 10:12 AM IST

2007ല്‍ ഗുജറാത്തിലെ ജാംനഗര്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രി അടിച്ചുതകര്‍ത്ത സംഭവത്തില്‍ ബിജെപി എംഎല്‍എയ്ക്ക് തടവ് ശിക്ഷ. ബിജെപി എംഎല്‍ഷ രാഘവ് ജി പട്ടേലും മറ്റ് നാല് പേരെയുമാണ് കോടതി ആറുമാസത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചത്. ജാംനഗറിലെ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയുടേതാണ് തീരുമാനമെന്നാണ് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. 

എംഎല്‍എയും മറ്റ് നാലുപേരും പൊതുസ്വത്ത് നശിപ്പിച്ചതായും സര്‍ക്കാര്‍ ജീവനക്കാരെ കയ്യേറ്റം ചെയ്തതായും കോടതി കണ്ടെത്തി. ആറുമാസത്തെ തടവിന് പുറമേ പതിനായിരം രൂപ പിഴയും ഇവര്‍ കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്. രാഘവ്ജി പട്ടേല്‍ കോണ്‍ഗ്രസ് എംഎല്‍എ ആയിരിക്കുമ്പോഴാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 2017 ഡിസംബറിലാണ് രാഘവ്ജി പട്ടേല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയത്. 2019ലെ തെരഞ്ഞെടുപ്പില്‍ രാഘവ്ജി ജാംനഗര്‍ എംഎല്‍എയായി വീണ്ടും തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. 

രാഘവ്ജി പട്ടേല്‍, നരേന്ദ്ര സിംഗ് ജഡേജ, ജിതു ശ്രീമാലി, ജയേഷ് ഭട്ട്, കരണ്‍സിംഗ് ജഡേജ എന്നിവരെയാണ് കോടതി സംഭവത്തില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.കേസില്‍ പ്രതിചേര്‍ത്തിരുന്ന സാബിര്‍ ചാവ്ട, പച്ചാ വാറു, ലഗ്ദീര്‍ സിംഗ് ജഡേജ എന്നിവരെ കോടതി വെറുതെ വിട്ടു. അനധികൃതമായി തടിച്ചുകൂടി പൊതുമുതല്‍ നശിപ്പിച്ചതിനും സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തി ആക്രമിച്ചതിനുമാണ് ശിക്ഷ. 

Follow Us:
Download App:
  • android
  • ios