Asianet News MalayalamAsianet News Malayalam

'രാം മഹല്‍ അല്ലെങ്കില്‍ ശിവ് മഹല്‍'; താജ് മഹലിന്‍റെ പേരുമാറ്റുമെന്ന് ബിജെപി എംഎല്‍എ

മുസ്ലിം അക്രമികള്‍ സാധിക്കുന്ന എല്ലാ രീതിയിലും ഇന്ത്യന്‍ സംസ്കാരം നശിപ്പിച്ചു. എന്നാല്‍ സുവര്‍ണ കാലത്തിലേക്ക് ഉത്തര്‍ പ്രദേശ് എത്തിയിരിക്കുകയാണ്

BJP MLA Surendra Singh  again lands incontroversy by claiming taj mahals name would be changed to Ram Mahal or Shiv Mahal
Author
Agra, First Published Mar 15, 2021, 2:53 PM IST

ദില്ലി: താജ് മഹലിന്‍റെ പേര് രാം മഹല്‍ അല്ലെങ്കില്‍ ശിവ് മഹല്‍ എന്നാക്കുമെന്ന് ബിജെപി എംഎല്‍എ. ബൈരിയ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ സുരേന്ദ്ര സിംഗാണ് പുതിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുന്നത്. പണ്ട് കാലത്ത് ഇവിടമൊരു ശിവക്ഷേത്രമായിരുന്നുവെന്നും വീണ്ടും ഇവിടം ക്ഷേത്രമാക്കുമെന്നുമാണ് എംഎല്‍എ ശനിയാഴ്ച വിശദമാക്കിയത്.

ദൈവം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഉടനെ അറിയും താജ് മഹലാണോ അതോ രാം മഹലോ എന്ന്. മുസ്ലിം അക്രമികള്‍ സാധിക്കുന്ന എല്ലാ രീതിയിലും ഇന്ത്യന്‍ സംസ്കാരം നശിപ്പിച്ചു. എന്നാല്‍ സുവര്‍ണ കാലത്തിലേക്ക് ഉത്തര്‍ പ്രദേശ് എത്തിയിരിക്കുകയാണ്. താജ് മഹലിലെ രാമക്ഷേത്രമാക്കും, പേരുമാറ്റും. യോഗി ആദിത്യനാഥ് മൂലമാകും ഈ മാറ്റമെന്നും മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുമ്പോള്‍ സുരേന്ദ്ര സിംഗ് പറഞ്ഞു.

ഇത് ആദ്യമായല്ല സുരേന്ദ്ര സിംഗ് വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്നത്. കൊല്‍ക്കത്തയിലെ വിക്ടോറിയ പാലസിനെ ജാനകി പാലസ് ആക്കണമെന്നും സുരേന്ദ്ര സിംഗ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. നിയമം കൊണ്ടും ആയുധം കൊണ്ടും സര്‍ക്കാരിന് ബലാത്സംഗം തടയാനാവില്ലെന്നും സംസ്കാരശീലരായി പെണ്‍കുട്ടികളെ വളര്‍ത്തിയാല്‍ ബലാത്സംഗം കുറയ്ക്കാമെന്നും ഹത്റാസില്‍ ദളിത് പെണ്‍കുട്ടി പീഡനത്തിന് ഇരയായി മരിച്ചതിന് പിന്നാലെ സുരേന്ദ്ര സിംഗ് നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു. 
 

Follow Us:
Download App:
  • android
  • ios