Asianet News MalayalamAsianet News Malayalam

കൊറോണ വൈറസ് തടയാന്‍ ഗോമൂത്രം; ഡെമോ വീഡിയോയുമായി ബിജെപി എംഎല്‍എ

രാവിലെ വെറും വയറ്റിലാണ് ഇത് കുടിക്കേണ്ടതെന്നും ഒരു ​ഗ്ലാസ് വെള്ളത്തിൽ രണ്ട് കപ്പ് ​ഗോമൂത്രം കലക്കി വേണം കുടിക്കേണ്ടതെന്നും എംഎല്‍എ വീഡിയോയില്‍ വിശദമാക്കുന്നു

BJP MLA Surendra Singh gives demo video for drinking cow urine to protect from corona virus
Author
Lucknow, First Published May 9, 2021, 9:25 AM IST

ലക്നൗ: കൊവിഡ് വ്യാപനം കൂടിവരുന്നതിനിടെ രോ​ഗമുക്തിക്ക് ​ഗോമൂത്രം കുടിക്കാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ഗോമൂത്രം കുടിക്കുന്ന ഡെമോ വീഡിയോയുമായി ഉത്തർപ്രദേശിലെ ബിജെപി എംഎൽഎ. ബല്ലിയ ജില്ലയിലെ ബൈരിയയിൽ നിന്നുള്ള എംഎൽഎ ആയ സുരേന്ദ്രസിം​ഗ് ആണ് കൊവിഡിന് മരുന്നാണ് ​ഗോമൂത്രമെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത്. എങ്ങനെയാണ് ​ഗോമൂത്രം കുടിക്കേണ്ടതെന്ന് എംഎൽഎ വിവരിക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. 

ജനങ്ങളോടും ​ഗോമൂത്രം കുടിക്കാൻ നി‍ർദ്ദേശിച്ചുകൊണ്ടാണ് എംഎൽഎ സ്വയം ​ഗോമൂത്രം കുടിക്കുന്നത്. തന്റെ ആരോ​ഗ്യത്തിന്‍റെ രഹസ്യം ഇതാണെന്നും ജനങ്ങൾക്ക് വേണ്ടി പ്രവ‍ർത്തിക്കാനുള്ള ഊർജം തനിക്ക് നൽകുന്നത് ​ഗോമൂത്രമാണെന്നും ബിജെപി എംഎൽഎ അവകാശപ്പെടുന്നു. എങ്ങനെയാണ് കുടിക്കേണ്ടതെന്നും വീഡിയോയില്‍ സുരേന്ദ്ര സിംഗ് വിശദമാക്കുന്നുണ്ട്. രാവിലെ വെറും വയറ്റിലാണ് ഇത് കുടിക്കേണ്ടതെന്നും ഒരു ​ഗ്ലാസ് വെള്ളത്തിൽ രണ്ട് കപ്പ് ​ഗോമൂത്രം കലക്കി വേണം കുടിക്കേണ്ടതെന്നും എംഎല്‍എ വീഡിയോയില്‍ വിശദമാക്കുന്നു . ​ഗോമൂത്രം കുടിച്ചാൽ പിന്നെ അരമണിക്കൂ‍ർ നേരം മറ്റൊന്നും കഴിക്കാനോ കുടിക്കാനോ പാടില്ലെന്നാണ് എംഎൽഎയുടെ നിർദ്ദേശം. 

സയൻസിൽ വിശ്വസിച്ചാലും ഇല്ലെങ്കിലും താൻ ​ഗോമൂത്രത്തിൽ വിശ്വസിക്കുന്നുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ഹൃദയസംബന്ധിയായ അസുഖങ്ങൾക്ക് ​ഗോമൂത്രം പ്രതിവിധിയാണെന്നും എംഎൽഎ വാദിക്കുന്നു. അതേസമയം എംഎൽഎയുടെ വീഡിയോയെ വിമർശിച്ചും നിരവധി പേർ രം​ഗത്തെത്തിയിട്ടുണ്ട്. 

 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

Follow Us:
Download App:
  • android
  • ios