ഏകദേശം നൂറോളം ടിഎംസി പ്രവര്‍ത്തകരാണ് ആക്രമിക്കാനെത്തിയതെന്നും തന്നെ വധിക്കാനുള്ള നീക്കമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. 

കൊല്‍ക്കത്ത: നൂറോളം വരുന്ന തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആയുധങ്ങളുമായി തന്നെ ആക്രമിച്ചെന്ന് ബിജെപി എംപി. ഡാര്‍ജിലിങ് എംപി രാജു ബിസ്തയാണ് ആരോപണവുമായി രംഗത്തെത്തിയത്. കാലിംപോങ്ങിലേക്കുള്ള യാത്രക്കിടെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന്‍റെ വീഡിയോ ദൃശ്യങ്ങളും എംപി ട്വിറ്ററില്‍ പങ്കുവെച്ചു. ഏകദേശം നൂറോളം ടിഎംസി പ്രവര്‍ത്തകരാണ് ആക്രമിക്കാനെത്തിയതെന്നും തന്നെ വധിക്കാനുള്ള നീക്കമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ആയുധമേന്തിയ മദ്യപിച്ചെത്തിയ സംഘം ആദ്യം തന്‍റെ കൂടെയുള്ളവരെ ആക്രമിക്കുകയായിരുന്നു. തനിക്കുനേരെ കല്ലേറുണ്ടായെന്നും നിരവധി ബിജെപി ജിജെഎം പ്രവര്‍ത്തകര്‍ക്ക് കല്ലേറില്‍ പരിക്കേറ്റെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ കൃത്യമായ ആസൂത്രണമുണ്ട്. പൊലീസ് സഹായത്തോടെയാണ് ആക്രമണമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. 

Scroll to load tweet…