ദില്ലി: ദില്ലി കലാപത്തിന് വഴിതെളിച്ചത് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി നടത്തിയ പ്രസംഗമെന്ന് ബിജെപി എംപി മീനാക്ഷി ലേഖി. ഡിസംബര്‍ 14ന് സോണിയ ഗാന്ധി രാംലീല മൈതാനിയില്‍ നടത്തിയ പ്രസംഗമാണ് സംഘര്‍ഷത്തിലേക്കും പിന്നീട് കലാപത്തിലേക്കും നയിച്ചതെന്ന് മീനാക്ഷി ലേഖി ലോക്സഭയില്‍ ആരോപിച്ചു. 

പൗരത്വ നിയമ ഭേദഗതിക്കെതിരെ രണ്ടും കല്‍പ്പിച്ചുള്ള പോരാട്ടമാണ് വേണ്ടതെന്ന് സോണിയ ഗാന്ധി ഡിസംബര്‍ 14ന് ആഹ്വാനം ചെയ്തിരുന്നെന്നും ഇതിന് തൊട്ടടുത്ത ദിവസമാണ് ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വ്വകലാശാലയില്‍ സംഘര്‍ഷമുണ്ടായതെന്നും മീനാക്ഷി ലേഖി പറഞ്ഞു. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, ഉമര്‍ ഖാലിദ് എന്നിവരുടെ പ്രസംഗങ്ങളും കലാപത്തിലേക്ക് നയിച്ചെന്നും ബിജെപി എംപി ആരോപിച്ചു.

അതേസമയം വിദ്വേഷ പ്രസംഗങ്ങളുടെ പേരില്‍ ബിജെപി നേതാക്കളായ അനുരാഗ് ഠാക്കൂര്‍ പര്‍വേശ് വര്‍മ എന്നിവര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അവര്‍ തള്ളി. ജനുവരി 20നും 28നുമാണ് ഇരുവരും പരാമര്‍ശങ്ങള്‍ നടത്തിയതെന്നും എന്നാല്‍ ഫെബ്രുവരി 23നാണ് അക്രമസംഭവങ്ങള്‍ ആരംഭിച്ചതെന്നും മീനാക്ഷി ലേഖി കൂട്ടിച്ചേര്‍ത്തു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

https://www.asianetnews.com/topic/covid-19?fbclid=IwAR0tcG0xV6-XxUyEqEt4gI2QC8yq61reB5-2H1IXAKafPlXM_SBvF5Nq6kI