ഭഗവാന്‍ ശ്രീരാമന്‍റെ പിന്മുറക്കാര്‍ ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലുമുണ്ട്. ഞങ്ങളുടെ കുടുംബം ശ്രീരാമന്‍റെ മകന്‍ കുശന്‍റെ പരമ്പരയാണ് ദിയ കുമാരി 

ജയ്‍പൂര്‍: തന്‍റെ കുടുംബം ശ്രീരാമന്‍റെ പിന്തുടര്‍ച്ചക്കാരാണെന്ന അവകാശവാദവുമായി ബിജെപി എംപി. രാജസ്ഥാനിലെ രാജ്‍സമന്ദില്‍ നിന്നുള്ള വനിതാ എംപിയായ ദിയ കുമാരിയുടേതാണ് അവകാശവാദം. ശ്രീരാമന്‍റെ മകനായ കുശന്‍റെ പരമ്പരയില്‍ ഉള്‍പ്പെട്ടതാണ് തന്‍റെ പൂര്‍വ്വികര്‍ എന്നാണ് ദിയ അവകാശപ്പെടുന്നത്. ജയ്‍പൂര്‍ രാജകുടുംബാംഗം കൂടിയാണ് ദിയ.

Add Asianetnews as a Preferred SourcegooglePreferred

അയോധ്യ ഭൂമി തര്‍ക്ക കേസുമായി ബന്ധപ്പെട്ട് രഘുവംശത്തില്‍ പെട്ട ആരെങ്കിലും അയോധ്യയില്‍ ഇപ്പോള്‍ താമസിക്കുന്നുണ്ടോ എന്ന് സുപ്രീം കോടതി ചോദിച്ചിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബഞ്ച് അയോധ്യ കേസിലെ ഹര്‍ജിക്കാരായ രാം ലല്ലയുടെ അഭിഭാഷകന്‍ കെ പരാശരനോടാണ് ഇക്കാര്യം ചോദിച്ചത്. അതേക്കുറിച്ച് വിവരമൊന്നും ഇല്ലെന്നും അന്വേഷിക്കാം എന്നുമായിരുന്നു പരാശരന്‍റെ മറുപടി. ഇതിന് മറുപടിയായാണ് ബിജെപി എംപിയുടെ അവകാശവാദം.


ഭഗവാന്‍ ശ്രീരാമന്‍റെ പിന്മുറക്കാര്‍ ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലുമുണ്ട്. ഞങ്ങളുടെ കുടുംബം ശ്രീരാമന്‍റെ മകന്‍ കുശന്‍റെ പരമ്പരയാണ് ദിയ കുമാരി പറയുന്നു. രാജകുടുംബത്തിന്‍റെ പക്കലുള്ള കയ്യെഴുത്ത് പ്രതികള്‍ അടക്കമുള്ള രേഖകളുടെ അടിസ്ഥാനത്തിലാണ് താനിത് പറയുന്നതെന്നാണ് അവകാശവാദം.