മതപരമായ ആചാരങ്ങളുടെ ഭാഗമായി ആട്, പോത്ത്, ഒട്ടകങ്ങൾ തുടങ്ങിയ മൃഗങ്ങളെ പരിശീലനം ലഭിക്കാത്ത ആളുകളാൽ അതി ക്രൂരമായ രീതിയിൽ കൊല്ലപ്പെടുന്നതിനെതിരെയാണ് എംപി രംഗത്തെത്തിയത്
ദില്ലി: ആചാരത്തിന്റെ ഭാഗമായി മൃഗങ്ങളെ കൊല്ലുന്നതിനെതിരെ ബിജെപി എംപി ലോക്സഭയിൽ. റായ്പൂരിലെ ബിജെപി എംപി സുനിൽ കുമാർ സോണിയാണ് മൃഗബലിക്കെതിരെ രംഗത്തെത്തിയത്. 1960ലെ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിലെ 28-ാം വകുപ്പ് റദ്ദാക്കണമെന്നും മതപരമായ ആചാരങ്ങളുടെ ഭാഗമായി ആട്, പോത്ത്, ഒട്ടകങ്ങൾ തുടങ്ങിയ മൃഗങ്ങളെ പരിശീലനം ലഭിക്കാത്ത ആളുകളാൽ അതി ക്രൂരമായ രീതിയിൽ കൊല്ലപ്പെടുന്നതിനെതിരെയാണ് അദ്ദേഹം രംഗത്തെത്തിയത്. അതേസമയം, തന്റെ നിയോജക മണ്ഡലത്തിന് കീഴിലുള്ള ഷിരോല ഗ്രാമത്തിൽ നൂറ്റാണ്ടുകളായി നടന്നുവരുന്ന നാഗപഞ്ചമിയിൽ ജീവനുള്ള പാമ്പുകളെ ആരാധിക്കുന്നതിന് അനുമതി വേണമെന്ന് ശിവസേന എംപി ധൈര്യശീല് സംഭാജി റാവു മാനെ ആവശ്യപ്പെട്ടു.
ബൈക്കിലെത്തിയ സംഘം തടഞ്ഞുനിർത്തി വെട്ടി, ബിജെപി നേതാവ് കൊല്ലപ്പെട്ടു
മംഗ്ലൂരു: കർണാടക സുള്ള്യ ബെല്ലാരെയിൽ ബിജെപി യുവമോർച്ച നേതാവിനെ വെട്ടിക്കൊന്നു. മംഗ്ലുരു യുവമോർച്ച ജില്ലാ സെക്രട്ടറിയായ നെട്ടാരു സ്വദേശി പ്രവീണ്‍ (32) ആണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് പ്രവീണിനെ വെട്ടി കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി കട അടച്ച് വീട്ടിലേക്ക് മടങ്ങാൻ തുടങ്ങുമ്പോഴായിരുന്നു കൊലപാതകം.
ബെല്ലാരെയിലെ ഒരു പൗള്‍ട്രി ഫാമിന്‍റെ ഉടമയായ പ്രവീണ്‍ ഇന്നലെ രാത്രി ഫാം അടച്ച് വീട്ടിലേക്ക് പോവാനൊരുങ്ങുന്നതിനിടെയായിരുന്നു ആക്രമണം. കേരള രജിസ്ട്രേഷനുള്ള ബൈക്കിലെത്തിയ പ്രതികള്‍ പ്രവീണിനെ ആക്രമിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. പ്രാദേശിക സംഘങ്ങൾ തമ്മിലുള്ള പകയാണ് കൊലപാതത്തിലേക്ക് എത്തിയതെന്നാണ് പൊലീസ് നിഗമനം. മംഗ്ലൂരുവിൽ മുൻപ് നടന്ന മറ്റൊരു കൊലപാതകത്തിന്‍റെ പ്രതികാരമായാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കി. പ്രതികളെ വേഗത്തിൽ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷന് മുന്നിൽ ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു.
പ്രവീണ്‍ നെട്ടാർ വധം: സുള്യയിൽ ബിജെപി കർണാടക അധ്യക്ഷനെ തടഞ്ഞ് യുവമോർച്ച പ്രവർത്തകർ
സമീപപ്രദേശത്ത് അടുത്തിടെ നടന്ന കൊലപാതകവമായി ഇതിന് ബന്ധമുണ്ടെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കൊലപാതകത്തിൽ പ്രതിഷേധിച്ച് കടബ, സുള്ള്യ, പുത്തൂരു താലൂക്കുകളിൽ ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തു.
ബിജെപി അധ്യക്ഷന്റെ കാർ തടഞ്ഞ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിവീശി. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ15 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തത് വരുകയാണ്.
