ബെംഗളൂരു: രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ കര്‍ണാടകയില്‍  ബിഎസ് യദ്യൂരപ്പ അടുത്ത മുഖ്യമന്ത്രിയാകാന്‍ പ്രാര്‍ത്ഥനയുമായി  ബിജെപി എംപി. ഉഡുപ്പി-ചിക്കമംഗലൂര്‍ എംപി ശോഭ കരന്ദലജെയാണ് പ്രാര്‍ത്ഥനയുമായി മൈസൂരിന് സമീപത്തെ ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെത്തിയത്.

ആയിരത്തൊന്ന് പടികള്‍ കയറിയാണ് എംപി ക്ഷേത്ര ദര്‍ശനം നടത്തിയത്. ഇതിന്‍റെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടു.  ഭരണപക്ഷമായ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തില്‍ നിന്ന് 15 എംഎല്‍എമാരാണ് രാജി സമര്‍പ്പിച്ചിരിക്കുന്നത്. ഇതോടെ എച്ച്ഡി കുമാരസ്വാമി സര്‍ക്കാറിന് സഭയില്‍ ഭൂരിപക്ഷമില്ലാത്ത അവസ്ഥയാണ്.