ദില്ലി: കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്‍റ മരണത്തോടെ ഒഴിവ് വന്ന ബിഹാറില്‍ നിന്നുള്ള രാജ്യസഭ സീറ്റ് ബിജെപി ഏറ്റെടുത്തു. മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോദിയെ രാജ്യസഭ സ്ഥാനാര്‍ത്ഥിയായി ബിജെപി നാമനിര്‍ദ്ദേശം ചെയ്തു. രാം വിലാസ് പാസ്വാന്‍റെ ഭാര്യ റീന പാസ്വാനെ രാജ്യസഭയിലേക്ക് അയക്കാന്‍ എല്‍ജെപി തയ്യാറെടുക്കുന്നതിനിടെയാണ് ബിജെപിയുടെ നീക്കം.

ചിരാഗ് പാസ്വാന്‍റെ പാര്‍ട്ടിക്ക് രാജ്യസഭ സീറ്റ് നല്‍കുന്നതിനെ ജെഡിയു ശക്തമായി എതിര്‍ത്തിരുന്നു. ബിഹാറില്‍ ജെഡിയുവിന്‍റെ തെരഞ്ഞെടുപ്പ്  പ്രകടനം മോശമാക്കിയത് ചിരാഗ് പാസ്വാന്‍റെ ഇടപെടല്‍ മൂലമെന്നായിരുന്നു പാര്‍ട്ടിയുടെ  വിലയിരുത്തല്‍.