ദില്ലി: പാർലമെന്‍റിന്റെ വിവിധ സമിതികളിലെ അംഗങ്ങളെ നിശ്ചയിച്ചു കഴിഞ്ഞപ്പോൾ പ്രതിപക്ഷത്തിന് പ്രധാന സമിതികളിലൊന്നും ശക്തമായ പ്രാതിനിധ്യമില്ല. കോൺഗ്രസിനെ പ്രധാന സമിതികളിൽ നിന്ന് ഒഴിവാക്കിയതായാണ് വ്യക്തമാകുന്നത്. ധന, വിദേശകാര്യ സമിതികളുടെ അധ്യക്ഷപദം ബിജെപിക്ക് തന്നെയാണ്. ശശി തരൂരിന് ഐടി സമിതി അധ്യക്ഷ സ്ഥാനം നൽകിയിട്ടുണ്ട്. വിദേശകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷനായിരുന്നു  ശശി തരൂർ. ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനവും നേരത്തെ കോൺഗ്രസിനായിരുന്നു.   

രാജ്യസഭാ എംപി സുരേഷ് ഗോപിയും ഐടി സമിതിയിൽ അംഗമാണ്. ജയറാം രമേശിനെ ശാസ്ത്ര സാങ്കേതിക വിദ്യ സമിതിയുടെ അധ്യക്ഷനാക്കിയിട്ടുണ്ട്. ഇ ടി മുഹമ്മദ് ബഷീറും, ബിനോയ് വിശ്വവും ഈ സമിതിയിൽ അംഗങ്ങളാണ്.