ചെന്നൈ: അണ്ണാ ഡിഎംകെ പ്രധാന സഖ്യകക്ഷി തന്നെയാണെന്ന് ബിജെപി. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ അണ്ണാ ഡിഎംകെ നിശ്ചയിക്കുമെന്ന് ബിജെപി ജനറൽ സെക്രട്ടറി സി ടി രവി പറഞ്ഞു. രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന രജനീകാന്തിന്റെ അറിയിപ്പിന് പിന്നാലെയാണ് അനുനയവുമായി ബിജെപി രംഗത്തെത്തിയിരിക്കുന്നത്.

തന്നെ സമ്മർദ്ദത്തിലാക്കാൻ ശ്രമിക്കരുതെന്നും പ്രതിഷേധങ്ങൾ അവസാനിപ്പിക്കണമെന്നുമാണ് നടൻ രജനികാന്ത് ഇന്ന് ആരാധകരോട് പറഞ്ഞത്. ആരാധകർ തന്നെ വേദനിപ്പിക്കരുത്. നിസ്സഹായാവസ്ഥ മനസ്സിലാക്കണം. രാഷ്ട്രീയത്തിലേക്ക് ഇനി തിരിച്ചുവരില്ലെന്നും എത്ര ശ്രമിച്ചാലും തീരുമാനം മാറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

ഡിസംബർ അവസാന ദിവസം പാർട്ടി പ്രഖ്യാപനമുണ്ടാകുമെന്ന് അറിയിച്ചിരുന്നെങ്കിലും അനാരോ​ഗ്യത്തെ തുടർന്ന് താൻ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് ദിവസങ്ങൾക്ക് മുമ്പ് രജനീകാന്ത് വ്യക്തമാക്കിയിരുന്നു. ദൈവം തന്ന സന്ദേശമാണ് തന്റെ അനാരോ​ഗ്യമെന്നും അതിനാൽ ഇനി രാഷ്ട്രീയത്തിലേക്ക് മടങ്ങി വരില്ലെന്നുമാണ് ഇത് സംബന്ധിച്ച് അദ്ദേ​ഹം അറിയിച്ചത്.