ചെന്നൈ: തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ വിലയിരുത്താൻ ശനിയാഴ്ച അമിത് ഷാ ചെന്നൈയിൽ എത്താനിരിക്കേ രജനീകാന്തുമായി വീണ്ടും കൂടിക്കാഴ്ചയ്ക്ക് ബിജെപി സമയം തേടി. സൗഹൃദ സംഭാഷണത്തിന് എന്ന പേരിലാണ് സമയം തേടിയിരിക്കുന്നത്. എന്നാൽ അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് അന്തിമധാരണ ആയിട്ടില്ലെന്ന് രജനീകാന്തിന്റെ ഓഫീസ് അറിയിച്ചു. 

കൊവിഡ് വ്യാപനം കണക്കിലെടുത്ത്  രാഷ്ട്രീയ ചർച്ചകൾ ഒഴിവാക്കാമെന്നാണ് ഇപ്പോഴത്തെ തീരുമാനം എന്നും താരത്തിന്റെ ഓഫീസ് വ്യക്തമാക്കി. എന്നാൽ കൂടിക്കാഴ്ചയ്ക്ക് സമയംതേടി ആർഎസ്എസ് സൈദ്ധാന്തികൻ ഗുരുമൂർത്തി ഉൾപ്പടെ രജനീകാന്തുമായി ബന്ധപ്പെട്ടിട്ടുണ്ട്.