തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി  പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തി രണ്ടാഴ്ച തികയും മുമ്പാണ് തീരുമാനം.  

ചെന്നൈ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി - എഐഎഡിഎംകെ സഖ്യം ഒരുമിച്ച് മത്സരിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. ശനിയാഴ്ച മധുരയിൽ നടന്ന കോർ കമ്മിറ്റി മീറ്റിം​ഗിന് ശേഷമാണ് ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച മധുരയിൽ നദ്ദ പൊതുറാലി നടത്തിയിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തി രണ്ടാഴ്ച തികയും മുമ്പാണ് തീരുമാനം. 

അതേസമയം നാല് വർഷത്തെ ജയിൽ ശിക്ഷയ്ക്ക് ശേഷം ജയലളിതയുടെ തോഴി ശശികല മടങ്ങിയെത്തിയത് എഐഎഡിഎംകെയിൽ വലിയ മാറ്റമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. വഞ്ചകരെ പുത്താക്കി പാർട്ടിയെ വീണ്ടെടുക്കുമെന്ന് ശശികലപക്ഷത്തിന്റെ മുഖപത്രമായ നമതു എംജിആറിൽ മുഖപ്രസംഗം വന്നതോടെ പാർട്ടിക്കുള്ളിലെ പൊട്ടിത്തെറി പുറത്തെത്തിയിരിക്കുകയാണ്. 

ജയലളിത വളർത്തിയ പാർട്ടിയെ വിശ്വസ്തർ ചതിച്ചു. വഞ്ചകരെ പുറത്താക്കി പാർട്ടിയെ വീണ്ടെടുക്കും. അതിന് ജനം ഒപ്പമുണ്ടാകണം. ധാർമികതയുടെ വീണ്ടെടുപ്പിന് സമയമായെന്നുമാണ് ശശികലപക്ഷത്തിന്റെ മുഖപത്രമായ നമതു എംജിആറിലെ ലേഖനത്തിൽ പറയുന്നത്. 

ശശികലയുടെ തിരിച്ചുവരവ് ആവശ്യപ്പെട്ടും ആശംസ അറിയിച്ചും ഒപിഎസ് വിഭാഗ നേതാക്കള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. നീക്കത്തിന് പിന്നില്‍ പനീര്‍സെല്‍വത്തിന്‍റെ മൗനാനുവാദമുണ്ടെന്ന് ആരോപിച്ച് പിന്നാലെ മുഖ്യമന്ത്രി എടപ്പാടി പളനിസാമി അനുകൂലികളും രംഗത്തെത്തി. ഇതോടെയാണ് അണ്ണാഡിഎംകെയിലെ പ്രശ്നങ്ങൾ മറനീക്കി പുറത്ത് വന്നത്. 

Scroll to load tweet…