കോൺഗ്രസ് ഭരണത്തിലേറിയ മൂന്ന് സംസ്ഥാനങ്ങളിലും വാഗ്ദാനങ്ങൾ നടപ്പാക്കാത്തതിനെതിരെ ജനവികാരം ശക്തമാണെന്നും മോദി പറഞ്ഞു.

ദില്ലി: ജമ്മുകശ്മീരിലും ഹരിയാനയിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹരിയാനയിൽ ബിജെപി ഹാട്രിക് വിജയം നേടുമെന്ന് കുരുക്ഷേത്രയിൽ നടന്ന റാലിയിൽ പ്രധാനമന്ത്രി അവകാശപ്പെട്ടു. കഴിഞ്ഞ കോൺഗ്രസ് സർക്കാരിന്റെ കാലത്തെ അഴിമതി ജനം മറന്നിട്ടില്ല. കള്ളപ്രചാരണത്തിലൂടെ വോട്ട് നേടാനാണ് കോൺഗ്രസ് നോക്കുന്നത്. കോൺഗ്രസ് ഭരണത്തിലേറിയ മൂന്ന് സംസ്ഥാനങ്ങളിലും വാഗ്ദാനങ്ങൾ നടപ്പാക്കാത്തതിനെതിരെ ജനവികാരം ശക്തമാണെന്നും മോദി പറഞ്ഞു. ജമ്മുകശ്മീർ വികസനത്തിന്റെ പാതയിലാണെന്നും സംസ്ഥാനത്ത് ഭീകരവാദം തുടച്ചുനീക്കാനുള്ള നീക്കം അന്തിമ ഘട്ടത്തിലാണെന്നും ദോഡയിൽ നടന്ന റാലിയിൽ നരേന്ദ്ര മോദി അവകാശപ്പെട്ടു.

Asianet News Live | Onam 2024 | Sitaram Yechury | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്