ബിജെപിയുടെ തടവറയിലാണ് വിമത എംഎൽഎമാരെന്നും ബിജെപി ടിക്കറ്റിൽ മത്സരിക്കാൻ ഇവർ വരിനിൽക്കുന്നത് കാണാമെന്നും ദിനേശ് ഗുണ്ട്റാവു പറഞ്ഞു. 

ബെം​ഗളൂരു: വിമത എംഎല്‍എമാര്‍ അയോഗ്യരാകുമെന്ന കാര്യം ഉറപ്പായെന്ന് കർണാടക പിസിസി അധ്യക്ഷൻ ദിനേശ് ഗുണ്ട്‍റാവു. ബിജെപിയുടെ തടവറയിലാണ് വിമത എംഎൽഎമാരെന്നും ബിജെപി ടിക്കറ്റിൽ മത്സരിക്കാൻ ഇവർ വരിനിൽക്കുന്നത് കാണാമെന്നും ദിനേശ് ഗുണ്ട്റാവു പറഞ്ഞു.

ബിജെപി കുതിരക്കച്ചവടം നടത്തുകയാണ്. വിമത എംഎൽഎമാർ അയോ​ഗ്യരാകണമെന്നാണ് ബിജെപിയുടെ ​ആവശ്യം. ഇതിനായി ബിജെപി ഗൂഢാലോചന നടത്തുകയാണ്. എംഎൽഎമാർ അയോ​ഗ്യരായാൽ ബിജെപിക്ക് പുതിയ സർക്കാർ രൂപീകരിക്കാം. വിമത എംഎൽഎമാരെ ഉൾപ്പെടുന്നതിനെക്കുറിച്ച് ചിന്തിക്കാതെ ബിജെപി നേതാക്കൾക്ക് മന്ത്രിമാരാകാമെന്നും ദിനേശ് ഗുണ്ട്റാവു പറഞ്ഞു.

Scroll to load tweet…

എംഎൽഎംമാരുടെ ഭാവിയെക്കുറിച്ച് ആലോചിച്ച് ‍ഞങ്ങൾ അസ്വസ്ഥരാണ്. കാരണം അവർ ഞങ്ങളുടെ പാർട്ടിയിൽ കുറക്കാലമായി ഉള്ളവരാണ്. നമ്മൾ ഒരുമിച്ച് പ്രവർത്തിച്ചവരാണ്. ബിജെപി അവരുടെ ലാഭത്തിന് വേണ്ടി വിമത എംഎൽഎമാരെ ഉപയോ​ഗിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.