പ്രഭാത നടത്തത്തിനിറങ്ങിയ അബ്ദുൽ ഹമീദ് നജാറിനെ അജ്ഞാതര്‍ വെടിവയ്ക്കുകയായിരുന്നു. ഓംപൊരയ്ക്ക് സമീപത്ത് വച്ചാണ് നജാറിന് വെടിയേറ്റത്. 

ഓംപൊര: ജമ്മുകശ്മീരിലെ ബുദ്ഗാം ജില്ലയിൽ ഭീകരരുടെ വെടിയേറ്റ് ബിജെപി പ്രവർത്തകന്‍ കൊല്ലപ്പെട്ടു. ഇന്നലെയാണ് ബി ജെ പി ഒ ബി സി മോർച്ച ജില്ലാ അധ്യക്ഷനായ അബ്ദുൽ ഹമീദ് നജാറിനാണ് വെടിയേറ്റ് . കഴിഞ്ഞ ഒരു മാസത്തിനിടെ ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന നാലാമത്തെ ബി ജെ പി പ്രവർത്തകനാണ് അബ്ദുൽ ഹമീദ്.

പ്രഭാത നടത്തത്തിനിറങ്ങിയ അബ്ദുൽ ഹമീദ് നജാറിനെ അജ്ഞാതര്‍ വെടിവയ്ക്കുകയായിരുന്നു. ഓംപൊരയ്ക്ക് സമീപത്ത് വച്ചാണ് നജാറിന് വെടിയേറ്റത്. മുപ്പത്തിയെട്ടുകാരനായ നജാറിനെശ്രീനഗറിലെ ശ്രീ മഹാരാജ ഹരി സിംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. വെടിവയ്പില്‍ നജാറിന്‍റെ കരള്‍ അടക്കം തകര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ മൂന്ന് ബിജെപി നേതാക്കളാണ് കശ്മീരില്‍ അക്രമത്തിന് ഇരയായത്. 

ബിജെപി നേതാക്കള്‍ക്കെതിരായ ആക്രമണത്തിന് പിന്നാലെ താഴ്വരയില്‍ പാര്‍ട്ടി വിടുന്നവരുടെ എണ്ണം വര്‍ധിച്ചതായാണ് ഇക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ 17 ബിജെപി പ്രവര്‍ത്തകരാണ് പാര്‍ട്ടി വിട്ടത്.