അണ്ണാ സർവകലാശാല ബലാത്സംഗക്കേസിൽ സ്റ്റാലിനെതിരെ പല സ്ഥലങ്ങളിലും കരിങ്കൊടി പ്രതിഷേധം നടന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ആണ്‌ കറുപ്പ് വിലക്കിയത് എന്നാണ് വിലയിരുത്തൽ

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പങ്കെടുത്ത പരിപാടിയിൽ കറുപ്പിന് വിലക്ക്. ചെന്നൈ എഗ്മൂർ മ്യൂസിയത്തിൽ നടന്ന അന്താരാഷ്ട്ര ശില്പശാലയിലാണ് കറുപ്പ് ഒഴിവാക്കാൻ നിർദേശം ഉണ്ടായത്. കറുത്ത ഷാളും ബാഗും കുടകളും മാറ്റാനായിരുന്നു പ്രതിനിധികൾക്ക് നിർദേശം നൽകിയത്. സ്റ്റാലിന്റെ പരിപാടിക്ക് ശേഷമാണ് കറുത്ത ഷാളുകൾ യുവതികൾക്ക് തിരിച്ചു നൽകിയത്.

അണ്ണാ സർവകലാശാല ബലാത്സംഗക്കേസിൽ സ്റ്റാലിനെതിരെ പല സ്ഥലങ്ങളിലും കരിങ്കൊടി പ്രതിഷേധം നടന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ആണ്‌ കറുപ്പ് വിലക്കിയത് എന്നാണ് വിലയിരുത്തൽ. സ്റ്റാലിനെ ഭയം പിടികൂടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ ആരോപിച്ചു. 

ഭിക്ഷക്കെത്തിയ വൃദ്ധക്ക് 20 രൂപ വാഗ്ദാനം, വീട്ടിൽ കയറ്റിപ്പൂട്ടിയിട്ട് പീഡന ശ്രമം; പൊലീസുകാരൻ അടക്കം പിടിയിൽ

YouTube video player