ബ്ലാക്ക് ഫംഗസിനെ രാജസ്ഥാൻ സർക്കാർ പകർച്ചവ്യാധിയായി പ്രഖ്യാപിച്ചു. കേരളത്തിൽ ഇത് വരെ അഞ്ച് പേര്‍ക്ക്  ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചു.

ദില്ലി: രാജ്യത്ത് കൊവിഡ് കേസുകൾക്ക് ഒപ്പം തന്നെ ആശങ്കയുയർത്തി ബ്ലാക്ക് ഫംഗസ് രോ​ഗവും. ദില്ലിയിൽ ബ്ലാക്ക് ഫംഗസ് (മ്യൂക്കോമൈക്കോസിസ് ) ഭീഷണി തുടരുന്നു. 56 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ദില്ലിയിലെ ഗംഗാറാം ആശുപത്രിയിൽ മാത്രം 40 രോഗികളാണ് ഫംഗസ് ബാധയിൽ ചികിത്സയിലുള്ളത്. 

ബ്ലാക്ക് ഫംഗസിനെ രാജസ്ഥാൻ സർക്കാർ പകർച്ചവ്യാധിയായി പ്രഖ്യാപിച്ചു. കേരളത്തിൽ ഇത് വരെ അഞ്ച് പേര്‍ക്ക് ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചു. കോട്ടയത്ത് മൂന്നു പേര്‍ക്കും മലപ്പുറത്തും കൊല്ലത്തും ഒരാള്‍ക്കുവീതവുമാണ് രോഗം സ്ഥിരീകരിച്ചത്. കാഴ്ച ശക്തി നഷ്ടപ്പെടുന്നത് അടക്കം പ്രശ്നങ്ങളുള്ള ഉള്ള ഫംഗസ് ബാധയാണ് ഇതെന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്. മനുഷ്യരുടെ വി​വി​ധ അ​വ​യ​വ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ ഫം​ഗ​സ് ബാ​ധ ബാ​ധി​ക്കു​ന്ന​താ​ണ് ഇ​തി​നെ അ​പ​ക​ട​കാ​രി​യാ​ക്കു​ന്ന​ത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona