Asianet News MalayalamAsianet News Malayalam

ശിവകാശിയില്‍ പടക്ക നിര്‍മാണ ശാലകളില്‍ സ്ഫോടനം; പത്തു പേര്‍ മരിച്ചു

വിരുദുനഗര്‍ ജില്ലയിലെ രണ്ട്  പടക്ക നിര്‍മാണ ശാലകളിലാണ് അപകടമുണ്ടായത്

blast in fire cracker manufacturing unit in sivakasi; 10 dead
Author
First Published Oct 17, 2023, 4:29 PM IST

ചെന്നൈ: തമിഴ്നാട്ടിലെ ശിവകാശിയില്‍ പടക്കനിര്‍മാണശാലകളിലുണ്ടായ സ്ഫോടനത്തില്‍ പത്തുപേര്‍ മരിച്ചു. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഫയര്‍ഫോഴ്സ് സംഘം തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. വിരുദുനഗര്‍ ജില്ലയിലെ രണ്ട്  പടക്ക നിര്‍മാണ ശാലകളിലാണ് അപകടമുണ്ടായത്.

കമ്മാപട്ടി ഗ്രാമത്തിലെ പടക്ക നിര്‍മാണ ശാലയിലും മറ്റൊരിടത്തുമാണ് ഇന്ന് വൈകിട്ടോടെ സ്ഫോടനമുണ്ടായത്.  ശിവകാശിക്ക് സമീപമാണ് രണ്ടു പടക്ക നിര്‍മാണ ശാലകളും സ്ഥിതി ചെയ്യുന്നത്. രണ്ട് അപകടങ്ങളിലായി ഒമ്പതുപേര്‍ മരിച്ചതെന്നും കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

അപകടം നടന്നയുടനെ അപകടത്തില്‍ ആറു പേര്‍ മരിച്ചുവെന്നാണ് ആദ്യം അധികൃതര്‍ അറിയിച്ചിരുന്നത്. പിന്നീടാണ് മരണ സംഖ്യ പത്തായി ഉയര്‍ന്നത്. തീ നിയന്ത്രണ വിധേയമാക്കി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികളും തുടരുകയാണ്. 


ബോംബ് വര്‍ഷത്തിനിടെ ജീവനുംകൊണ്ടോടി പലസ്തീനികള്‍; അഭയമേകി ഗാസയിലെ പുരാതന ക്രിസ്ത്യന്‍ പള്ളി
 

Follow Us:
Download App:
  • android
  • ios