ഗുരുദാസ്പൂര്‍: പഞ്ചാബിലെ ഗുരുദാസ്പൂരില്‍ പടക്ക നിര്‍മാണശാലയില്‍ പൊട്ടിത്തെറി. അപകടത്തില്‍ 17 മരിച്ചു. സ്‌ഫോടനമുണ്ടായ കെട്ടിടത്തിനുള്ളില്‍ 50 ലധികം ജീവനക്കാര്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. 

ബുധനാഴ്ച വൈകീട്ട് നാല് മണിയോടെയായിരുന്നു അപകടം. ഗുര്‍ദാസ്പൂരിലെ ബട്ടാല പ്രദേശത്തെ ഫാക്ടറിയിലാണ് സ്‌ഫോടനമുണ്ടായത്. അഗ്നിശമന സേനയുടെ നിരവധി യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. 

ഉള്ളിൽ കുടുങ്ങി കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനവും ഊര്‍ജ്ജിതമായി പുരോഗമിക്കുന്നു. വലിയ പൊട്ടിത്തെറിയാണ് പടക്കനിർമ്മാണശാലയിൽ ഉണ്ടായിരിക്കുന്നതെന്നാണ് വിവരം. പരിക്ക് പറ്റിയവരെ ഗുരുദാസ്പൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.