കഴിഞ്ഞ മാസം സമാന രീതിയിൽ ശിവമൊഗയിൽ ഉണ്ടായ പൊട്ടിത്തെറിയിൽ ആറ് പേർ മരിച്ചിരുന്നു
ബെംഗളൂരു: കർണാടകത്തിൽ ക്വാറിയിൽ വീണ്ടും പൊട്ടിത്തെറി. ആറ് പേർ മരിച്ചതായി പ്രാഥമിക വിവരം. ചിക്കബല്ലാപുരയിൽ സ്വകാര്യ വ്യക്തിയുടെ ക്വറിയിൽ ഇന്നലെ അർധരാത്രിയാണ് പൊട്ടിത്തെറി ഉണ്ടായത്. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. മന്ത്രിമാർ ക്വറി സ്ഥലം സന്ദർശിച്ചു. കഴിഞ്ഞ മാസം സമാന രീതിയിൽ ശിവമൊഗയിൽ ഉണ്ടായ പൊട്ടിത്തെറിയിൽ ആറ് പേർ മരിച്ചിരുന്നു.
