ഹൈദരാബാദ്: ഹൈദരാബാദിലെ  ബൊല്ലാരം വ്യവസായ മേഖലയില്‍ പൊട്ടിത്തെറി. വിന്ധ്യ ഓര്‍ഗാനിക് കമ്പനിയിലാണ് അപകടമുണ്ടായത്. പരിക്കേറ്റ പത്തോളം തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റി. കൂടുതല്‍ തൊഴിലാളികള്‍ ഫാക്ടറിക്കുള്ളില്‍ കുടുങ്ങി കിടക്കുകയാണ്. നിരവധി പേര്‍ക്ക് പരിക്കുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഫയര്‍ഫോഴ്‍സ് രക്ഷാപ്രവര്‍ത്തനം തുടങ്ങി.