Asianet News MalayalamAsianet News Malayalam

ദിശ കൊലക്കേസ്: പ്രതികളുടെ മൃതദേഹങ്ങള്‍ വീണ്ടും പോസ്റ്റ്‍മോര്‍ട്ടം ചെയ്തു, ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു

 ദില്ലി എയിംസിലെ ഫോറന്‍സിക് വിദഗ്ധരുടെ സംഘമാണ് പോസ്റ്റ്മോര്‍ട്ടം ചെയ്തത്. മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
 

bodies of the disha murder case  accused were again autopsied
Author
Hyderabad, First Published Dec 23, 2019, 4:45 PM IST

ഹൈദരാബാദ്: പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട, ദിശ കൊലക്കേസ് പ്രതികളുടെ മൃതദേഹങ്ങള്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്തു. ദില്ലി എയിംസിലെ ഫോറന്‍സിക് വിദഗ്ധരുടെ സംഘമാണ് പോസ്റ്റ്മോര്‍ട്ടം ചെയ്തത്. മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

മൃതദേഹങ്ങള്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതികളുടെ ബന്ധുക്കള്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. സിബിഐ അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഹൈക്കോടതിയില്‍ ഉന്നയിക്കാനാണ് സുപ്രീംകോടതി നിര്‍ദ്ദേശിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിച്ചു.  ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് നാല് പ്രതികളുടെയും മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്തത്. 

നവംബര്‍ 27നാണ് ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടറായ 27കാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. കൊലപ്പെടുത്തിയ ശേഷം മ‍ൃതദേഹം പ്രതികള്‍ കത്തിച്ചെന്നാണ് കേസ്. സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് രാജ്യമെങ്ങും ഉയര്‍ന്നത്. പൊലീസിനെതിരെ വിമര്‍ശനമുയര്‍ന്നതിന് പിന്നാലെയാണ് തെളിവെടുപ്പിനിടെയുണ്ടായ ഏറ്റുമുട്ടലില്‍ നാല് പ്രതികളും കൊല്ലപ്പെട്ടത്. 

Follow Us:
Download App:
  • android
  • ios